in

യൂസുഫ് അല്‍ഖറദാവിയുടെ മരണവാര്‍ത്ത അടിസ്ഥാനരഹിതം: ആഗോള മുസ്‌ലീം പണ്ഡിത സഭ

ദോഹ: വിഖ്യാത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് ഡോ.യൂസുഫ് അല്‍ഖറദാവി മരണപ്പെട്ടതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ആഗോള മുസ്‌ലീം പണ്ഡിത സഭ വ്യക്തമാക്കി. പണ്ഡിത സഭയുടെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് അല്‍ഖറദാവി. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പണ്ഡിതസഭയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്. അല്‍ഖറദാവിയുടെ മരണവാര്‍ത്ത കിംവദന്തികള്‍ മാത്രമാണ്. വാര്‍ത്ത തികച്ചും അസത്യമാണ്. അല്‍ഖറദാവി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ആസ്പത്രിയില്‍ കഴിഞ്ഞത്. ഇപ്പോള്‍ കുടുംബത്തോടൊപ്പമുണ്ടെന്നും ആഗോള മുസ്‌ലീം പണ്ഡിതസഭ ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം അല്‍ഖറദാവിക്ക് കോവിഡ് ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശൈഖ് അല്‍ഖറദാവിയുടെ പൊതുവായ ആരോഗ്യാവസ്ഥ സുസ്ഥിരമാണ്. ആരോഗ്യം വീണ്ടെടുക്കാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു- ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ഇന്ന് ട്വീറ്റ് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുതിര്‍ന്ന ജനസംഖ്യയുടെ മൂന്നിലൊരാള്‍ കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു

കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരാന്വേഷണം: എച്ച്എംസി ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിച്ചു