
ദോഹ: ഖത്തറില്‍ റമദാന് ഒന്ന് അടുത്ത വെള്ളിയാഴ്ചയാകാന്‍ സാധ്യത. റമദാന് മാസത്തിന്റെ മാസപ്പിറ അടുത്ത ബുധനാഴ്ച വൈകുന്നേരം നഗ്നനേത്രങ്ങള്‍ കൊണ്ടോ ജ്യോതിശാസ്ത്ര ഉപകരണങ്ങള്കൊണ്ടോ ഖത്തറിന്റെ ആകാശത്ത് കാണാനിടയില്ലെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ.ബഷീര്‍ മര്‍സൂഖ് പറഞ്ഞു. ഖത്തറിനു പുറമെ അറബ്, ഇസ്ലാമിക് രാജ്യങ്ങളിലും ബുധനാഴ്ച വൈകുന്നേരം മാസപ്പിറ കാണാന്‍ സാധ്യതയില്ല. കാരണം, ഈ വര്‍ഷത്തെ റമദാന് ചന്ദ്രക്കല ഖത്തറിന്റെയും എല്ലാ അറബ്, ഇസ്ലാമിക് രാജ്യങ്ങളിലെയും ആകാശങ്ങളിലും നിരീക്ഷണ ദിനത്തില്‍ സൂര്യാസ്തമയ സമയത്ത് ജനിക്കുകയില്ല- ഡോ.മര്‍സൂഖ് ചൂണ്ടിക്കാട്ടി. റമദാനിന്റെ ചന്ദ്രപ്പിറവി അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ 5.27ന് ആകാനാണ് സാധ്യത. ഖത്തറില്‍ മദാന് മാസത്തിന്റെ ആരംഭം സംബന്ധിച്ച നിയമപരമായ തീരുമാനം ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറ നിരീക്ഷണ സമിതിയാണ് കൈക്കൊള്ളുന്നത്.