ദോഹ: നിലവിലെ സ്കൂള്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ പഠനസമ്പ്രദായത്തിലെ മാറ്റത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മിശ്ര പഠനരീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. പഠനം നിലവിലെ രീതിയില്‍ തുടരും. വിദൂരപഠനത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. സ്കൂളുകളില്‍ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ട്. എല്ലാവരും ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നുള്ള വിവരങ്ങള്‍ മാത്രമാണ് ആശ്രയിക്കേണ്ടത്- മന്ത്രാലയം ട്വീറ്റ് ചെയ്തു. സ്കൂളുകളിലെ മിശ്ര പഠനരീതി നിലവിലെ ശേഷിയില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
in QATAR NEWS
സ്കൂള്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങളില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്
