in

ക്വാറന്റൈനും എന്‍ട്രി പെര്‍മിറ്റും ആവശ്യമില്ല; മാലിദീവ്‌സില്‍ അവധിക്കാലം ചെലവഴിക്കാം

  • ഖത്തര്‍ എയര്‍വേയ്‌സ് പുതിയ പാക്കേജ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ സ്വദേശികള്‍ക്കും ഖത്തര്‍ റസിഡന്റ് പെര്‍മിറ്റുള്ള പ്രവാസി താമസക്കാര്‍ക്കും ഖത്തറിനും മാലിദീവ്‌സിനുമിടയില്‍ സുരക്ഷിത അവധിക്കാലം ലഭ്യമാക്കുന്നതിനായി പുതിയ പാക്കേജ് ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഖത്തറിലും മാലിദീവ്‌സിലും ക്വാറന്റൈനോ ഐസൊലേഷനോ ആവശ്യമില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെങ്കില്‍ മാലിദ്വീപിലെ അവധിയാഘോഷത്തിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്നവര്‍ ക്വാറന്റൈനിലോ ഐസലേഷനിലോ കഴിയണ്ട. മടങ്ങിയെത്താന്‍ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റും ആവശ്യമില്ല. ട്രാവല്‍ ബബിള്‍ ഹോളിഡേ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാലിദീവ്‌സില്‍ ചതുര്‍, പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടുകളിലാണ് താമസസൗകര്യം. ഖത്തറിന്റെ കോവിഡ് ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട മാലിദീവ്‌സിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡെയ്സിന്റെ വെബ്സൈറ്റ് മുഖേനയോ പ്രാദേശിക യാത്രാ ഏജന്റ് മുഖേനയോ ഡിസംബര്‍ 24 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഡിസംബര്‍ ഒന്നിനും ജനുവരി ഏഴിനും ഇടയില്‍ യാത്ര ചെയ്തിരിക്കണം. ഖത്തറില്‍ നിന്നും മാലിദീവ്‌സിലേക്കും തിരിച്ചുമുള്ള യാത്രയും താമസവും നികുതികളും അടങ്ങുന്നതാണ് പാക്കേജ്. ദോഹയില്‍ നിന്നു യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബബിള്‍ ഹോളിഡേ പാക്കേജ് വ്യവസ്ഥകള്‍ പാലിക്കാമെന്ന് ഒപ്പിട്ടു നല്‍കണം. ഹമദ് വിമാനത്താവളത്തില്‍ റാപ്പിഡ് പിസിആര്‍ പരിശോധനക്ക് വിധേയരാകണം. 15 മിനിറ്റിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് നെഗറ്റീവാണെങ്കിലെ യാത്രക്ക് അനുമതിയുള്ളു. മാലിദീവ്‌സില്‍ കോവിഡ് പരിശോധനയുണ്ടാകില്ല. വിമാനത്താവളത്തില്‍ നിന്നും റിസോര്‍ട്ടിലേക്കും അവധികഴിഞ്ഞ് തിരികെ വിമാനത്താവളത്തിലേക്ക് എത്താനും സ്പീഡ് ബോട്ടിന്റെ സേവനം ഉപയോഗിക്കും. മടങ്ങിയെത്തുമ്പോള്‍ ഹമദ് വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധന നടത്തും. കോവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റൈനോ സെല്‍ഫ് ഐസലേഷനോ ആവശ്യമില്ല. പോസിറ്റീവാണെങ്കില്‍ ആസ്പത്രിയിലേക്ക് മാറ്റും. പാക്കേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്: QRHtravelbubble@qatarairways.com.qa എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. https://www.qatarairwaysholidays.com/qa-en/offers/travel-bubble-holidays എന്ന വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ

ജിസിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നതായി ഖത്തര്‍