
ദോഹ: സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് സെമസ്റ്റര്‍ ഫീസ് പൂര്‍ണ്ണമായി അടക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഫീസിന്റെ ഒരു ഭാഗം മാത്രമാണ് സീറ്റ് റിസര്‍വേഷന്‍ ഫീസായി അവര്‍ നല്‍കേണ്ടത്. മന്ത്രാലയം സര്‍ക്കുലറിനെ ഉദ്ധരിച്ച് പ്രാദേശിക അറബിപത്രം അല്‍വതനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സീറ്റ് റിസര്‍വേഷന്‍ ഫീസ് സെമസ്റ്റര്‍ ഫീസിന്റെ ഭാഗമാണ്. സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും ഒന്നിനു മുകളില്‍ മറ്റൊന്ന് ഈടാക്കാന്‍ കഴിയില്ല.
സീറ്റ് റിസര്‍വേഷന്‍ ഫീസ് അടക്കാനുള്ള അറിയിപ്പ് സ്വീകരിച്ച തീയതി മുതല്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും സമയം ഫീസ്് അടക്കാന്‍ സമയം നല്‍കണമെന്ന് സ്വകാര്യസ്‌കൂള്‍- കിന്റര്‍ഗാര്‍ട്ടന്‍ മാനേജ്‌മെന്റുകളോടു ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാര്‍ഡിയന്‍ സീറ്റ് റിസര്‍വേഷന്‍ ഫീസ് അടക്കാതിരിക്കുകയാണെങ്കില്‍ ആ സീറ്റ് വെയ്റ്റിങ് ലിസിറ്റിലെ മറ്റൊരു വിദ്യാര്‍ഥിക്ക് അനുവദിക്കാന്‍ സ്‌കൂളിനോ കിന്റര്‍ഗാര്‍ട്ടനോ അവകാശമുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.