in

ജൂലൈ 26നു മുന്‍പ് ദേശീയ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആര്‍പി പുതുക്കാനാകില്ല

ദോഹ: ജൂലൈ 26നു മുന്‍പ് ദേശീയ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഖത്തര്‍ റസിഡന്‍സി പെര്‍മിറ്റ് (ആര്‍പി) പുതുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ജൂലൈ 26നു മുന്‍പ് രാജ്യത്തെ മുഴുവന്‍ സ്വദേശികളും പ്രവാസി താമസക്കാരും കമ്പനികളുമെല്ലാം നിര്‍ബന്ധമായും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാത്ത താമസക്കാര്‍ക്ക് ആര്‍പി പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയത്തിലെ പൊതുസുരക്ഷ വകുപ്പിലെ ദേശീയ മേല്‍വിലാസ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ.അബ്ദുല്ല സെയിദ് അല്‍സഹ്ലി പറഞ്ഞു.
ഇതുവരെ 21 ലക്ഷത്തിലധികം പേര്‍ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ കോവിഡ്-19 സാഹചര്യത്തില്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ കഴിയാത്ത പ്രവാസി താമസക്കാര്‍ക്കും പൗരന്മാര്‍ക്കുമെല്ലാം വിലാസം രജിസ്റ്റര്‍ ചെയ്യുന്നതില്‍ മന്ത്രാലയം ഇളവ് അനുവദിക്കുന്നുണ്ട്. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്ത് പോയവര്‍ക്ക് ജൂലൈ 26നു മുന്‍പ് മടങ്ങിയെത്തി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വ്യക്തമായ കാരണം തെളിവ് സഹിതം ബോധ്യപ്പെടുത്തിയാല്‍ സമയപരിധി കഴിഞ്ഞാലും രാജ്യത്ത് മടങ്ങിയെത്തിയാലുടന്‍ രജിസ്റ്റര്‍ ചെയ്യാം. 2017 ലെ 27-ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം ഖത്തറിലെ 18 വയസിന് മുകളിലുള്ള എല്ലാ സ്വദേശി, പ്രവാസി താമസക്കാരും നിര്‍ബന്ധമായും മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യണം. മെട്രാഷ് 2 ആപ്പ് മുഖേനയോ സേവന കേന്ദ്രങ്ങളിലൂടെയോ മേല്‍വിലാസം രജിസ്റ്റര്‍ ചെയ്യാം.
രാജ്യത്തെ ഖത്തര്‍ ഐഡിയുള്ള വ്യക്തികള്‍ക്കു പുറമെ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയെല്ലാം മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണം.
ജൂലൈ 26നു മുന്‍പായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ കനത്ത തുക പിഴ നല്‍കണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി 184 എന്ന ഹോട്ട്്്ലൈന്‍ നമ്പറില്‍ സഹായം തേടാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്റെ പതാക കൂടുതല്‍ ഉയരത്തില്‍

ഖത്തര്‍ കെഎംസിസി കുന്ദമംഗലം ചാര്‍ട്ടേഡ് വിമാനം ജൂലൈ ആദ്യവാരം