in

ഒ. മുസ്തഫയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി

ഐ.എം.എഫ് ഒ മുസ്തഫയ്ക്ക് നല്‍കിയ യാത്രയപ്പ് ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തറിലെ സേവന കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്കു സ്ഥലം മാറി പോകുന്ന ഇന്ത്യന്‍ മീഡിയാ ഫോറം അംഗവും  ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫുമായ ഒ. മുസ്തഫയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം  ഊഷ്മളമായ യാത്രയപ്പ് നല്‍കി. ഐ.എം. എഫ് പ്രസിഡണ്ട് അശ്‌റഫ് തൂണേരി അധ്യക്ഷത  വഹിച്ചു. അതിഥിയായി സംബന്ധിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ.എം.എഫ് ട്രഷറര്‍ മുഹമ്മദ് ഷെഫീക്ക് അറക്കല്‍, പ്രദീപ്  മേനോന്‍, സാദിഖ് ചെന്നാടന്‍, മുഹമ്മദ് അലി, സൈഫുദ്ധീന്‍ പി.സി, അഹമ്മദ്കുട്ടി ആറളം, ആര്‍.ജെ രതീഷ് റേഡിയോ മലയാളം എന്നിവരും ഓണ്‍ലൈനായി സംബന്ധിച്ച സക്കറിയ, നൗഷാദ് പേരോട്, ശ്രീദേവി ജോയ്, ആര്‍ റിന്‍സ് എന്നിവരും ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഒ. മുസ്തഫ നന്ദി പ്രകാശിപ്പിച്ച് മറുപടി പ്രസംഗം നടത്തി. ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ   ഉപഹാരം പി എന്‍ ബാബുരാജനും ഭാരവാഹികളും ചേര്‍ന്ന് കൈമാറി. ജനറല്‍സെക്രട്ടറി ഐ.എം.എ റഫീക്ക് സ്വാഗതവും സെക്രട്ടറി ഓമനക്കുട്ടന്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ പാക്കിസ്ഥാന് 1 മില്യണ്‍ കോവിഡ് വാക്‌സിന്‍ നല്‍കും

ഇലക്ട്രോണിക്‌സ്, ലിക്വിഡ് ഉത്പന്നങ്ങള്‍ പുറത്തെടുക്കാതെ പരിശോധന; ഹമദ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് സ്‌ക്രീനിംഗിന് തുടക്കമായി