in ,

ഒളിമ്പിക്‌സ് ഹീറോകള്‍ക്ക് ദോഹയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്

ഖത്തറിന്റെ അഭിമാന താരങ്ങളെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരിച്ചപ്പോള്‍

ദോഹ: ടോക്കിയോ ഒളിമ്പിക്‌സിലെ ഖത്തറിന്റെ മെഡല്‍ ജേതാക്കള്‍ക്ക് ദോഹയില്‍ ആവേശോജ്ജ്വല സ്വീകരണം. സ്വര്‍ണമെഡല്‍ ജേതാക്കളായ മുതാസ് ബര്‍ഷിം, ഫാരിസ് ഇബ്രാഹിം, വെങ്കല മെഡല്‍ നേടിയ ബീച്ച് വോളിബോള്‍ താരങ്ങളായ ഷെരീഫ് യൂനുസ്, അഹമ്മദ് തിജാന്‍ എന്നിവര്‍ക്കും ഒളിമ്പിക്‌സില്‍ ഖത്തറിനെ പ്രതിനിധീകരിച്ച മറ്റു താരങ്ങള്‍ക്കും ടീം ഓഫീഷ്യല്‍സിനും ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പ് നല്‍കി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിക്കൊപ്പം ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു താരങ്ങള്‍ ദോഹയിലെത്തിയത്. വിമാനത്താവളത്തില്‍ പ്രത്യേക സ്വീകരണ ചടങ്ങും സംഘടിപ്പിച്ചിരുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി ഹാരങ്ങളണിയിച്ചാണ് താരങ്ങളെ സ്വീകരിച്ചത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അഫ്ഗാന്‍ പ്രതിസന്ധി: ലോകരാജ്യങ്ങളുടെ ഉന്നതതല ചര്‍ച്ച 11ന് ദോഹയില്‍, മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ത്യ- ഖത്തര്‍ കൂടിക്കാഴ്ച

കാബൂളിലെ സമഗ്രസര്‍ക്കാരും വിമാനത്താവളവും; ചര്‍ച്ചകള്‍ക്കായി ഖത്തര്‍ വിദേശ മന്ത്രാലയ പ്രതിനിധി കാബൂളില്‍