
ദോഹ: ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി. വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസം നേരിട്ട 58കാരനായ ബംഗ്ലാദേശ്സ്വദേശിയാണ് മരണപ്പെട്ടതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. മാര്‍ച്ച് 28ന് 57 വയസുള്ള ബംഗ്ലാദേശ് സ്വദേശി മരണപ്പെട്ടിരുന്നു. വിട്ടുമാറാത്ത രോഗങ്ങളാല്‍ പ്രയാസം നേരി്ട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ഇന്നലെ 88 പേര്‍ക്ക് കൂടി കൊറോണ വൈറസ്(കോവിഡ്19) കണ്ടെത്തി. വിദേശത്തുനിന്നും രാജ്യത്തേക്ക് അടുത്തിടെ മടങ്ങിയെത്തിവരിലും നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലുമാണ് പുതിയതായി രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 781 ആയി. ഇന്നലെ 11 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 62പേരാണ് കോവിഡ് അസുഖം മാറിയവര്‍. രാജ്യത്ത് ഇതുവരെ 22,349 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്.