in ,

ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന് ഒരു മെഡല്‍ കൂടി; ബീച്ച് വോളിബോളില്‍ വെങ്കലം

ദോഹ: ടോക്കിയോ ഒളിമ്പിക്‌സില്‍ ഖത്തറിന് ഒരു മെഡല്‍ കൂടി. ബീച്ച് വോളിബോളില്‍ ലോക ഒന്നാം റാങ്കിലുള്ള ഖത്തറിന്റെ ഷെരീഫ് യൂനുസ്- അഹമ്മദ് തിജാന്‍ സഖ്യം വെങ്കലം നേടി. നേരത്തെ ഭാരദ്വഹനം 96 കിലോഗ്രാം വിഭാഗത്തില്‍ ഫാരിസ് ഇബ്രാഹിമും ഹൈജമ്പില്‍ മുതാസ് ബര്‍ഷിമും സ്വര്‍ണം നേടിയിരുന്നു. രണ്ടു സ്വര്‍ണവും ഒരു വെങ്കലവും അടക്കം മൂന്നു മെഡലുകളുമായി മെഡല്‍പട്ടികയില്‍ 36-ാം സ്ഥാനത്തേക്കെത്താനും ഖത്തറിനായി. ബീച്ച് വോളിബോളില്‍ ഖത്തര്‍ ഇതാദ്യമായാണ് ഒളിമ്പിക്‌സ് മെഡല്‍ നേടുന്നത്. ടോക്കിയോ ഷിയോകസെ പാര്‍ക്കില്‍ ഇന്നു രാവിലെ നടന്ന മത്സരത്തില്‍ ലാത്വിയയുടെ മാര്‍ട്ടിന്‍സ് പ്ലാവിന്‍സ്- എഡ്ഗാര്‍സ് ടോക്‌സ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖത്തര്‍ സഖ്യം വെങ്കല മെഡല്‍ നേടിയത്. സ്‌കോര്‍ 21-12, 21-18. നോര്‍വെയുടെ അന്‍ഡേഴ്‌സ് മോള്‍- ക്രിസ്റ്റിയന്‍ സോറം സഖ്യം സ്വര്‍ണവും റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ വയചെസ്ലാവ് ക്രസില്‍നികോവ്- ഒലെഗ് സ്‌റ്റൊയനോവ്‌സ്‌കി സഖ്യം വെള്ളിയും നേടി. വെങ്കല മെഡല്‍ നേടിയ ഷെരീഫ് യൂനുസ്- അഹമ്മദ് തിജാന്‍ സഖ്യത്തെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി അഭിനന്ദിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറിലെ അസര്‍ബൈജാനി ബീച്ചില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ കായിക, കമ്യൂണിറ്റി പരിപാടികളുടെ ഔദ്യോഗിക സ്‌പോണ്‍സറായി ലുലു