
ദോഹ: മേഖലയില്‍ ഏറ്റവും ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന ടെലികോം ബ്രാന്‍ഡായ ഊരിദൂ ആഗോളതലത്തിലെ അന്‍പത് ടെലികോം ബ്രാന്‍ഡുകളില്‍ ഇടംനേടി. പ്രമുഖ വാല്വേഷന് സ്ട്രാറ്റജി കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഊരിദൂ ഈ നേട്ടം കൈവരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ബ്രാ്ന്‍ഡ് റേറ്റിങില്‍ സ്ഥിരത കൈവരിക്കാനും ഊരിദൂവിനായി. ഊരിദൂ ആഗോളതലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ചതുമുതല് ബ്രാന്‍ഡ് മൂല്യത്തില്‍ സ്ഥായിയായ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ടോപ് 50 റാങ്കിങില്‍ 2018ല്‍ 43-ാം സ്ഥാനത്തായിരുന്നുവെങ്കില്‍ കഴിഞ്ഞവര്‍ഷം രണ്ടു സ്്ഥാനം മെച്ചപ്പെടുത്തി 41-ാം സ്്ഥാനത്തേക്കെത്താനായി. ടെലികോം 300 2020 എന്നു പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇത്തവണയും കഴിഞ്ഞവര്‍ഷത്തെ അതേ 41-ാം സ്ഥാനത്താണ് ഊരിദൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെലികോം ഓപ്പറേറ്റര്‍മാരുടെയും അടിസ്ഥാനസൗകര്യവികസന കമ്പനികളുടെയും പ്രവര്‍ത്തനം വിശദമായി വിലയിരുത്തിയിട്ടുണ്ട്. കമ്പനികളുടെ ശേഷി, വിപണന നിക്ഷേപം, ജനപ്രിയത, വിശ്വാസ്യത, ജീവനക്കാരുടെ സംതൃപ്തി, കോര്‍പ്പേറ്റ് സ്വീകാര്യതയും ആദരവും തുടങ്ങിയവയെല്ലാം വിശദമായി പരിഗണിച്ചാണ് ബ്രാന്‍ഡുകളുടെ മൂല്യം വിലയിരുത്തുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും മൂല്യമേറിയ 300 ടെലികോം ബ്രാന്‍ഡുകളുടെ പട്ടിക തയാറാക്കുന്നത്. ഇതില്‍ ആദ്യ അന്‍പതില്‍ ഇടംനേടാന്‍ ഊരിദൂവിനായി.