in

ഉപരോധം ഖത്തറിന് നല്‍കിയത് സാമ്പത്തിക വൈവിധ്യവല്‍ക്കരണ അവസരങ്ങള്‍

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ മൂന്നു വര്‍ഷത്തിലധികമായി തുടരുന്ന ഉപരോധം ഖത്തറിന് സാമ്പത്തിക വൈവിധ്യവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളാണ് നല്‍കിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മേഖലയിലെ ഏറ്റവും വൈവിധ്യവല്‍ക്കരണ സമ്പദ്ഘടനയെന്ന സ്ഥാനം ശക്തിപ്പെടുത്താന്‍ രാജ്യത്തിനായി. മേഖലയിലെതന്നെ ഏറ്റവും മത്സരക്ഷമതയുള്ളതും ശക്തവുമായ സമ്പദ് ഘടനകളിലൊന്നാണ് ഖത്തറിന്റേത്. നിയമവിരുദ്ധ ഉപരോധത്തിന്റെ ഫലമായുള്ള മേഖലാ വെല്ലുവിളികള്‍ ഖത്തര്‍ നേരിട്ടുവരികയാണ്. സാമ്പത്തികമായി സ്വതന്ത്രമായതും പരമാധികാരവുമായ രാജ്യത്തിന്റെ പദവിയെ ദുര്‍ബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഉപരോധം. മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക മേഖലയില്‍ രാജ്യം കുതിച്ചുചാട്ടം കൈവരിക്കുകയാണ്. എണ്ണ, വാതക മേഖലയ്‌ക്കൊപ്പം മറ്റു സാമ്പത്തികമേഖലകളെയും ഖത്തര്‍ പിന്തുണയ്ക്കുന്നുണ്ട്. വാണിജ്യമേഖലയെയും ദേശീയ ഉത്പന്ന വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ സജീവപങ്കാളികളാക്കുകയും ചെയ്യുന്നു. ഖത്തര്‍ സമ്പദ്ഘടന കൂടുതല്‍ തുറക്കപ്പെട്ടിട്ടുണ്ട്്. ഇന്ത്യ, പാകിസ്താന്‍, കുവൈത്ത്, ഇറാഖ്, ഒമാന്‍, തുര്‍ക്കി, അസര്‍ബൈജാന്‍, മധ്യഷ്യന്‍ രാജ്യങ്ങളുമായി നേരിട്ട്് വാണിജ്യബന്ധം ശക്തിപ്പെടുത്താനായി. മിഡില്‍ഈസ്റ്റിലെ വാണിജ്യമൂല്യത്തിന്റെ നല്ലൊരു ശതമാനവും ഹമദ് തുറമുഖത്തിലൂടെയാണ്. രാജ്യത്തിന്റെ വിദേശവ്യാപാരത്തിലും ഖത്തരി കയറ്റുമതിയിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. വാണിജ്യമിച്ചത്തില്‍ വലിയ പുരോഗതിയും കൈവരിക്കാനായി. വ്യവസായ വാണിജ്യ മേഖലയ്ക്ക് ആകര്‍ഷകമായ വ്യവസായ അന്തരീക്ഷം ഒരുക്കുന്നതിനൊപ്പം മികച്ച ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, വ്യവസായ സോണുകള്‍ എന്നിവയെല്ലാം ലഭ്യമാക്കുന്നു. റാസ് അബുഫൊന്താസ്, ഉംഅല്‍ഹൗല്‍ സാമ്പത്തികമേഖലകള്‍, മറ്റു ലോജിസ്റ്റിക്, വ്യവസായ പദ്ധതികള്‍ എന്നിവയെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക്് കുതിപ്പേകുന്നു. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഖത്തറിന്റെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണ്. വിവിധ റാങ്കിങുകളിലും മത്സരക്ഷമതാ സൂചികകളിലും മുന്നിലെത്താന്‍ ഖത്തറിനായിട്ടുണ്ട്. വിദേശനിക്ഷേപത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നു. നിക്ഷേപകര്‍ക്ക് മികച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. ഫിഫ ലോകകപ്പ് പദ്ധതികള്‍ ഉള്‍പ്പടെയുള്ളവ ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നതും രാജ്യത്തിന്റെ സാമ്പത്തികാടിത്തിറയുടെ മികച്ച ഉദാഹരണമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘വ്യാപക പരിശോധനയും മികച്ച രോഗീ പരിപാലനവുമാണ് ഖത്തറില്‍ കോവിഡ് മരണനിരക്ക് കുറയാന്‍ കാരണം’

ഡയബറ്റിക്‌സ് ഹോട്ട്‌ലൈനിന്റെ പ്രയോജനം ലഭിച്ചത് നൂറുകണക്കിന് പേര്‍ക്ക്‌