ആരോപണങ്ങളില്‍ വിപുലമായ അന്വേഷണം
ദോഹ: സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരില്‍ ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ഇമാദിയെ അറസ്റ്റ് ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു. അല്ഇമാദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകളും റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തശേഷമാണ് അറ്റോര്‍ണി ജനറലിന്റെ തീരുമാനമുണ്ടായത്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവിധ കാര്യങ്ങളില്‍ ധനമന്ത്രിയെ ചോദ്യം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍, പൊതുപണത്തിന്റെ ദുരുപയോഗം, പ്രവര്‍ത്തന ദുരുപയോഗം, അധികാര ദുര്‍വിനിയോഗം തുടങ്ങിവയാണ് ധനമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ അവതരിപ്പിച്ചിരിക്കുന്ന രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടത്താനും അറ്റര്‍ണി ജനറല്‍ ഉത്തരവിട്ടു. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.