in ,

സംഘാടന മികവില്‍ ‘ഗോളടിച്ച്’ ഖത്തര്‍; ഫിഫ ലോക കപ്പിനു മുമ്പേ ആഗോള പുരസ്‌കാരം

ഖത്തര്‍ 2022 ലോക കപ്പ് ചിഹ്ന പ്രകാശനം

അശ്‌റഫ് തൂണേരി/ദോഹ:

ലോക കപ്പിന് മുന്നോടിയായി തന്നെ സംഘാടന മികവില്‍ ഗോളടിച്ച് ഖത്തര്‍. ഖത്തര്‍ ലോക കപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ്.സി)ക്കും ക്യുവിഷന്‍ കമ്പനിക്കുമാണ് ആഗോള ബഹുമതി നേടാനായത്. ആഗോള തലത്തില്‍ ശ്രദ്ധേയമായ ഇവന്റെക്‌സ്-2021 പുരസ്‌കാരങ്ങളാണ് എസ്.സിയും സംഘാടനത്തിന് പിന്തുണച്ച ക്യുവിഷനും നേടിയത്. ഖത്തര്‍ ഫിഫ ലോകകപ്പ്-2022 ഒദ്യോഗിക ചിഹ്നം പ്രകാശന ചടങ്ങ്, അല്‍ജനൂബ്, അഹ്മദ് ബിന്‍ അലി സ്റ്റേഡിയങ്ങളുടെ ഉത്ഘാടന ചടങ്ങുകള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരങ്ങളെന്ന് എസ്.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് സ്വര്‍ണ്ണ മെഡലുകള്‍, മൂന്ന് വെള്ളി മെഡലുകള്‍, രണ്ട് വെങ്കല മെഡലുകളല്‍ എന്നിവയുള്‍പ്പെടെ 7 പുരസ്‌കാരമാണ് ലഭിച്ചത്.

അല്‍ജനൂബ് സ്റ്റേഡിയം ഉത്ഘാടന ചടങ്ങില്‍ നിന്ന്


അറബ് പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊണ്ട് മനോഹരമായും കാലികമായും അതിനൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ സംഘടിപ്പിച്ച പരിപാടികളായിരുന്നു ഇവ.
ഖത്തര്‍ ലോക കപ്പിന്റെ മൂന്ന് നാഴികക്കല്ലുകള്‍ കൂടി തങ്ങള്‍ താണ്ടിയിരിക്കുകയാണെന്ന് സുപ്രീം കമ്മിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതര്‍ പറഞ്ഞു. ഈ അവാര്‍ഡുകള്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ലോക കപ്പ് സംഘാടനത്തിന് പ്രചോദനമാണെന്നും അദ്ദേഹം വിശദീകരിച്ചു.
37 രാജ്യങ്ങളില്‍ നിന്ന് ലഭിച്ച 561 എന്‍ട്രികള്‍ പരിശോധിച്ചാണ് ഈ വിലയിരുത്തല്‍ എന്നത് ശ്രദ്ധേയമാണ്.  ഇവന്‍ടെക്‌സിന്റെ പതിനൊന്നാമത് അവാര്‍ഡാണ് ഖത്തറിന് ലഭിച്ചത്. 2009-മുതലാണ് സര്‍ഗ്ഗാത്മകത, പുതുമ തുടങ്ങിയ ആശയങ്ങളുടെ ഫലപ്രാപ്തി മുന്‍നിര്‍ത്തിയുള്ള പുരസ്‌കാരം ഇന്റെക്‌സ് നല്‍കിത്തുടങ്ങിയത്.

അഹ്മദ് ബിന്‍ അലി സ്റ്റേഡിയം ഉത്ഘാടനം

 
”ലോകകപ്പിനുള്ള ഖത്തറിന്റെ തയ്യാറെടുപ്പുകളെ പിന്തുണക്കുന്നതില്‍  അഭിമാനമുണ്ട്. ഈ അവാര്‍ഡുകള്‍ വലിയ അംഗീകാരമാണ്.”- ക്യുവിഷന്‍ സി.ഇ.ഒ ഷെരീഫ് ഹാഷിഷോ പറഞ്ഞു. പൂര്‍ണ്ണമായും യോഗ്യതകള്‍ പരിശോധിച്ച് നല്‍കുന്ന പുരസ്‌കാരമാണിതെന്നും എസ്.സി, ക്യുവിഷന്‍ എന്നിവ തെരെഞ്ഞെടുക്കപ്പെട്ടതില്‍ ആഹ്ലാദമുണ്ടെന്നും ഇവന്റെക്‌സ് സഹസ്ഥാപകന്‍ ഓവാനസ് ഓവനേഷ്യന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജോണ്‍ എബ്രഹാം പ്രവാസി അവാര്‍ഡ് മനോജ് കാനയ്ക്ക്

ഖത്തറിലേക്ക് ഇന്ത്യക്കാരുടെ സന്ദര്‍ശക വിസ അപേക്ഷ മെട്രാഷ് വഴി സ്വീകരിച്ചു തുടങ്ങി; ഓണ്‍അറൈവല്‍ വിസയും ലഭിക്കും