
ദോഹ: ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുഎന്‍ഐക്യു ഇന്ത്യന്‍ നഴ്‌സുമാര്‍ക്കായി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. വിവിധ ആരോഗ്യമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള 28 ടീമുകള്‍ പങ്കെടുത്തു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരുന്നു മത്സരങ്ങള്‍. സംഘടനയുടെ പാട്രണ്‍ നൗഫല്‍ എന്‍.എം ഉദ്ഘാടനം ചെയ്തു. പുരസ്‌കാരദാന ചടങ്ങില്‍ ഖത്തര്‍-ഇന്ത്യന്‍ സ്—പോര്‍ട് സെന്റര്‍ വൈസ് പ്രസിഡന്റ് ഇ.പി അബ്ദുല്‍ റഹ്—മാന്‍ മുഖ്യാതിഥിയായി.പുരുഷ സിംഗിള്‍സില്‍ അനസ് ഇബ്രാഹിമും പുരുഷ ഡബിള്‍സില്‍ മനു മിഥുന്‍ സഖ്യവും വനിതാ ഡബിള്‍സില്‍ നിമിഷ നീത സഖ്യവും വിജയികളായി. തുടര്‍ന്നും നഴ്‌സുമാര്‍ക്കായി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുഎന്‍ഐക്യു കായിക വി‘ാഗം ഹെഡ് നിസാര്‍ ചെറുവത്ത് അറിയിച്ചു.