in

വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം: പ്രത്യേക ഓഫീസ് തുറന്നു

വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നടപടികള്‍ സുഗമമാക്കുന്നതിനായി പേളില്‍ പുതിയ ഓഫീസ് തുറന്നപ്പോള്‍

ദോഹ: വിദേശികള്‍ക്ക് റിയല്‍എസ്റ്റേറ്റ് ഉടമസ്ഥാവകാശം അനുവദിക്കാനുള്ള തീരുമാനം പ്രാബല്യത്തിലായതോടെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനായി പുതിയ ഓഫീസ് തുറന്നു. വിദേശികള്‍ക്ക് ഖത്തറില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഉടമസ്ഥാവകാശം സ്വന്തമാക്കാനും റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീതിന്യായ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് പേള്‍ ഖത്തറില്‍ പുതിയ ഓഫീസ് തുറന്നത്്. നിക്ഷേപകര്‍ക്ക് ഏകജാലകത്തിലൂടെ റിയല്‍എസ്റ്റേറ്റ് ഉടമസ്ഥാവകാശ, വിനിയോഗ സേവനങ്ങള്‍ ലഭ്യമാക്കും.
സര്‍ക്കാര്‍ തീരുമാനത്തിന്റെ പരിധിയില്‍വരുന്ന സ്ഥലങ്ങളിലെ റിയല്‍എസ്റ്റേറ്റ്, റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഓഫീസുകള്‍ എന്നിവയുടെ വില്‍പ്പനക്കും വാങ്ങലിനുമുള്ള എല്ലാ ആവശ്യകതകളും ഓഫീസ് ലഭ്യമാക്കും. മതിയായ രേഖകളുള്ള അര്‍ഹരായവര്‍ക്ക് ഉടമസ്ഥാവകാശ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി റസിഡന്‍സി ഉടന്‍ ഇഷ്യു ചെയ്യുന്നതിനായി ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങള്‍ ഓട്ടോമേറ്റഡ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ഗുണഭോക്താക്കള്‍ക്ക് ടൈറ്റില്‍ ഡീഡ് നേടാന്‍ ഇതിലൂടെ സാധിക്കും. നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യസഹമന്ത്രിയുമായ ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ജഫാലി അല്‍നുഐമി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഓഫീസിന്റെ പ്രവര്‍ത്തനം, നടപടിക്രമങ്ങള്‍, സേവനരീതി എന്നിവയെല്ലാം മന്ത്രി വിലയിരുത്തി. റിയല്‍എസ്‌റ്റേറ്റ് ഉടമസ്ഥാവകാശത്തിനായി അപേക്ഷിച്ച ആദ്യത്തെ നിക്ഷേപകന് ആദ്യ റിയല്‍എസ്‌റ്റേറ്റ് ബോണ്ടും പുതിയ ഓഫീസില്‍ അനുവദിച്ചു. വിദേശികള്‍ക്ക് റിയല്‍എസ്‌റ്റേറ്റ് ഉടമസ്ഥാവകാശത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി നീതിന്യായ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക ഇലക്ട്രോണിക് പേജ് സജ്ജമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നിക്ഷേപകര്‍ക്ക് മന്ത്രാലയം വെബ്‌സൈറ്റിലൂടെ അറിയാനാകും.
നീതിന്യായ മന്ത്രാലയത്തിലെ ഖത്തരി-ഇതര വസ്തുക്കളുടെ ഉപയോഗവും ഉടമസ്ഥാവകാശവും നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയാണ് പുതിയ പേജ് തുടങ്ങിയിരിക്കുന്നത്. ഉടമസ്ഥാവകാശത്തിലുള്ള ആനുകൂല്യങ്ങള്‍, ഏതൊക്കെ മേഖലകളില്‍ വസ്തുവകകള്‍ വാങ്ങാം, നടപടിക്രമങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളെല്ലാം പേജിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോടും ചോദ്യങ്ങളോടും പ്രതികരിക്കുന്നതിനും മറുപടി നല്‍കുന്നതിനും പേജില്‍ സൗകര്യമുണ്ടായിരിക്കും. ലിങ്ക്്- വേേു:െ//ംംം.ാീഷ.ഴീ്.ൂമ/ലി/ുമഴല/െറലളമൗഹ.േമുെഃ. സര്‍ക്കാരിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഖത്തരി ഇതര വ്യക്തികള്‍ക്ക് ഒന്‍പത് മേഖലകളില്‍ സ്വത്ത് സ്വന്തമാക്കാനാകും. ഇതിനു പുറമേ 16 മേഖലകളില്‍ 99 വര്‍ഷത്തേക്ക് ഭൂമി കൈവശം വച്ച് ഉപയോഗിക്കാനുള്ള അനുവാദവും നല്‍കുന്നു.
ഖത്തരികള്‍ക്കും ഖത്തരി ഇതര പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പ്രവാസികള്‍ക്കും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍ക്കും മാളുകള്‍ക്കുമുള്ളിലെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെയോ വാണിജ്യ യൂണിറ്റുകളുടെയോ ഉടമസ്ഥാവകാശം നേടാനാകും. ഖത്തറിലെ സമ്പന്നരായ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് ഈ തീരുമാനങ്ങള്‍. പുതിയ നടപടിക്രമങ്ങള്‍ പൂര്‍ണമായും വഴക്കമുള്ളതാണെന്നതിനൊപ്പം ഇടപാടുകള്‍ സുഗമമായി നടക്കാനും സാധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തറില്‍ കോവിഡിന്റെ രണ്ടാം തരംഗമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

യുഎസില്‍ നിന്ന് എഫ്-35 യുദ്ധവിമാനങ്ങള്‍: നടപടകള്‍ ഊര്‍ജിതമാക്കി ഖത്തര്‍