in

പി സുരയ്യ ടീച്ചർക്ക് സ്വീകരണം നൽകി

ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർക്ക് ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രവർത്തകസമിതി സ്വീകരണം നൽകി. നുഐജ കൾച്ചറൽ ഫോറം ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി ഫോറം പ്രസിഡണ്ട് ഷമ്മാസ് കളത്തിൽ അധ്യക്ഷതവഹിച്ചു.

നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾക്ക് വേഗത കൂട്ടാൻ പരിശ്രമിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ പറഞ്ഞു. പ്രവാസി ഫോറം ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദ് പഞ്ചായത്ത് പ്രസിഡന്റിനെ ഷാൾ അണിയിച്ചു.

വാണിമേൽ ക്രസന്റ് സ്കൂൾ റിട്ടയേർഡ് അധ്യാപകൻ പി വി അഹമ്മദ് മാസ്റ്റർ സംസാരിച്ചു. ടി കെ അലി ഹസ്സൻ, സാദിഖ് ചെന്നാടൻ, എംകെ അബ്ദുസ്സലാം, എംകെ മമ്മു, ഷംസുദ്ദീൻ വാണിമേൽ ആശംസകൾ നേർന്നു സംസാരിച്ചു. പഞ്ചായത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് പഞ്ചായത്ത് പ്രസിഡണ്ട്
മറുപടി നൽകി. കെ കെ സുബൈർ സ്വാഗതവും സി കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍ ലോകകപ്പ് കാണാന്‍ ടിക്കറ്റെടുക്കാം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ആരവങ്ങളോടെയെത്തിയത് ആയിരങ്ങള്‍;  ആവേശമുണര്‍ത്തി ലോക കപ്പ് ട്രോഫി പര്യടനം