in

ഫലസ്തീന്‍: പരിഹാരശ്രമങ്ങള്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: ഫലസ്തീന്‍ പ്രശ്നം പരിഹരിക്കുന്നതിനും മിഡില്‍ഈസ്റ്റില്‍ സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടെന്ന് ഖത്തര്‍. ഫലസ്തീനുമായി ബന്ധപ്പെട്ട് യുഎന്‍ പൊതുസഭയില്‍ നടന്ന ചര്‍ച്ചയില്‍ യുഎന്നിലെ ഖത്തറിന്റെ സ്ഥിരംപ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അറബ് ഭൂമിയിലെ ഇസ്രാഈല്‍ അധിനിവേശം, അധിനിവേശ പ്രദേശത്തെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍, ജറുസലേമിന്റെ സ്വഭാവവും അതിന്റെ നിയമപരമായ സ്ഥിതിയും ജനസംഖ്യാപരമായ ഘടനയും മാറ്റാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍, ഗസ മുനമ്പിലെ ഉപരോധം, സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍, ഏകപക്ഷീയമായ അറസ്റ്റ്, സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തല്‍, ഫലസ്തീന്‍ ഭവനങ്ങള്‍ തകര്‍ക്കല്‍, പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യല്‍, മറ്റ് ലംഘനങ്ങള്‍ എന്നിവയെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തര്‍ വ്യക്തമാക്കി. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ, പ്രത്യേകിച്ച് 12 വര്‍ഷമായി ഉപരോധത്തിലിരിക്കുന്ന ഗസ മുനമ്പിലെ സാമ്പത്തിക സ്ഥിതി മോശമാകുന്നതില്‍ ഖത്തറിന് ആശങ്കയുണ്ട്.
ഇത് വലിയ മനുഷ്യ ദുരിതങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനുള്ള പ്രധാന ഘടകമാണ് സാമ്പത്തിക സ്ഥിരത. ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് ഖത്തര്‍ രാഷ്ട്രീയവും മാനുഷികവുമായ പിന്തുണ നല്‍കുന്നത് തുടരുകയാണ്. ഗസ പുനര്‍നിര്‍മാണ സമിതിയുടെ സഹകരണത്തോടെ കഴിഞ്ഞ എട്ട് വര്‍ഷമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ്്്്്്്്്്്്്്്്്്്്്്്്(ക്യുഎഫ്എഫ്ഡി) മുഖേന ബില്യണിലധികം ഡോളറന്റെ സഹായമെത്തിച്ചു. സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള സംഭാവനകള്‍ക്ക് പുറമെയാണിത്.
വിദ്യാഭ്യാസം, വൈദ്യുതി വിതരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ അടിയന്തിരവും ദീര്‍ഘകാലവുമായ ആവശ്യങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹോദര ഫലസ്തീന്‍ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ പിന്തുണ നല്‍കണമെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. യുഎന്‍ആര്‍ഡബ്ല്യുഎ്ക്ക് ഖത്തര്‍ തുടര്‍ച്ചയായി സംഭാവന നല്‍കുന്നുണ്ട്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോഗ്രാമുകള്‍ക്കും 50 മില്യണ്‍ ഡോളര്‍ പിന്തുണ നല്‍കിയതിനു പുറമേ 16 മില്യണ്‍ ഡോളറിന്റെ ബഹുവര്‍ഷ പ്രതിബദ്ധതയും വ്യക്തമാക്കിയിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും സ്ഥിരത ഉറപ്പുവരുത്തുന്നതിലും ഏജന്‍സിയുടെ ഒഴിച്ചുകൂടാനാവാത്ത പങ്കിന്റെ നിര്‍ണായക പ്രാധാന്യവും എടുത്തുപറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967 ജൂണ്‍ നാലിലെ പ്രകാരമുള്ള അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര രാഷ്ട്രരൂപീകരണമെന്നതാണ് ഫലസ്തീന്‍ പരിഹാരമെന്നും ഖത്തര്‍ വ്യക്തമാക്കി. സിറിയന്‍ ഗോലാന്‍ ഉള്‍പ്പെടെയുള്ള അധിനിവേശ അറബ് പ്രദേശങ്ങളില്‍ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും ശൈഖ ആലിയ ആവശ്യപ്പെട്ടു.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും അഭയാര്‍ഥി പ്രശ്നത്തിന് ന്യായമായ പരിഹാരവും എടുത്തുപറഞ്ഞു. ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് എല്ലാത്തരം രാഷ്ട്രീയ-വികസന പിന്തുണയും നല്‍കാനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധയും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന ഖത്തറിന്റെ ഉറച്ച നിലപാടും ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുഷൈരിബിലെ മ്യൂസിയങ്ങള്‍ക്ക് യുഎന്‍ സ്‌പെഷ്യല്‍ റാപ്പോര്‍ട്ടറുടെ പ്രശംസ

പ്രവാസികള്‍ എന്നാല്‍ വിദേശികളല്ല: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍