in

ഫലസ്തീന്‍ വിഷയം: തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ പ്രചാരണങ്ങള്‍ക്കെതിരെ ഖത്തര്‍

ദോഹ: ഫലസ്തീന്‍ വിഷയത്തില്‍ ഉറച്ച നിലപാടാണ് ഖത്തറിന്റേതെന്നും ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമപ്രചാരണങ്ങള്‍ ഖേദകരമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കണം. അന്താരാഷ്ട്ര നിയമസാധുതയുടെയും പ്രസക്തമായ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും ചട്ടക്കൂടില്‍നിന്നുകൊണ്ട് ജറുസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതുമാണ് ഖത്തറിന്റെ ഉറച്ച നിലപാട്.
എല്ലാ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കും മടങ്ങിയെത്തുന്നതിനുള്ള അവകാശം നല്‍കുകയും വേണം. 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന്റെ മൂലവും സുസ്ഥിരവുമായ പരിഹാരമായി ഇതിനെയാണ് ഖത്തര്‍ കാണുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പോരാട്ടത്തിന്റെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ സഹോദര ഫലസ്തീന്‍ ജനതയുടെയും അവരുടെ ന്യായമായ അവകാശങ്ങളുടെയും ചെലവില്‍ പ്രശ്‌നങ്ങളെ കൂട്ടിക്കലര്‍ത്താനും ഖത്തറിന്റെ പ്രതിച്ഛായ വളച്ചൊടിക്കാനും ശ്രമിക്കുന്ന വിധത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചില മാധ്യമപ്രചാരണങ്ങള്‍ കാണുന്നത് ഖേദകരമാണ്. ഫലസ്തീന്‍ ജനതക്ക് അവരുടെ ന്യായമായ എല്ലാ അവകാശങ്ങളും ലഭിക്കുന്നതുവരെ ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാന്‍ ഖത്തര്‍ എല്ലാ സഹായവും നല്‍കുമെന്നും അതില്‍നിന്നും പിന്നോട്ടുപോകില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2021ലെ ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ദോഹയില്‍

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന: ഇന്ന് രോഗം സ്ഥിരീകരിച്ചത് 313 പേര്‍ക്ക്