ദോഹ: കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനുമായ പാറക്കല്‍ ഹാരിസ് (49)അന്തരിച്ചു.
അര്‍ബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.വി ആയിഷ തൂണേരി
മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍, ദില്‍ന ഫാമിയ. മറ്റു സഹോദരങ്ങള്‍: കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു, സഫിയ, ശരീഫ, നസീമ. ഖബറടക്കം നാളെ രാവിലെ പത്തിന് ഏറാമല ജുമാ മസ്ജിദില്‍. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹാരിസ് പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. പാറക്കല്‍ ഹാരിസിന്റെ നിര്യാണത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ്, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, വടകര മണ്ഡലം കമ്മിറ്റി എന്നിവര്‍ അനുശോചിച്ചു.
in Death
പാറക്കല്‍ അബ്ദുള്ള എംഎല്‍എയുടെ സഹോദരന്‍ അന്തരിച്ചു
