in

ഇന്നു മുതല്‍ എട്ടു പാര്‍ക്കുകള്‍ തുറക്കും; വ്യായാമം മാത്രം അനുവദനീയം

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഒന്നാം ഘട്ടം ഇന്നു മുതല്‍ പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ടു പാര്‍ക്കുകള്‍ തുറക്കും. എന്നാല്‍ ഈ പാര്‍ക്കുകളില്‍ വ്യായാമം മാത്രമായിരിക്കും അനുവദനീയം. പാര്‍ക്കുകളുടെ പ്രവര്‍ത്തനത്തിന്റെ നടപടിക്രമങ്ങള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചു.
ഇന്നു മുതല്‍ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ മാത്രം ശാരീരിക വ്യായാമത്തിനായി എട്ടു പൊതുപാര്‍ക്കുകള്‍ സന്ദര്‍ശിക്കാം.
കോവിഡ് വ്യാപനം തടയുന്നതിനായി നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ക്രമേണ നീക്കം ചെയ്യാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമാണിത്. പൊതുജനങ്ങള്‍ക്ക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം പുലര്‍ച്ചെ നാലു മുതല്‍ രാവിലെ ഒന്‍പത് വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി പത്തു വരെയും മാത്രമാണെന്നും വ്യായാമത്തിനല്ലാതെ മറ്റൊന്നും അനുവദിക്കില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
അല്‍വഖ്‌റ പൊതുപാര്‍ക്ക്, അല്‍ഖോര്‍ പാര്‍ക്ക്, അല്‍ഖതൈഫിയയിലെ പാര്‍ക്ക് 66, അല്‍ശമാല്‍ സിറ്റി പാര്‍ക്ക്, അബുനഖ്‌ലയിലെ അല്‍സെയ്‌ലിയ പാര്‍ക്ക്, അല്‍ദഫ്‌ന പാര്‍ക്ക്, മിയ പാര്‍ക്ക്, അല്‍റയ്യാന്‍ പാര്‍ക്ക് എന്നിവയാണ് ഇന്ന് മുതല്‍ തുറക്കുന്നത്. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ശാരീരിക വ്യായാമത്തിനായി പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്നവരോട് മന്ത്രാലയം ആവശ്യപ്പെട്ടു.
പാര്‍ക്കില്‍ പ്രവേശിക്കുമ്പോള്‍ സന്ദര്‍ശകര്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ഇഹ്തിറാസ് ആപ്പില്‍ പച്ചനിറം കാണിക്കണം. പാര്‍ക്കില്‍ പ്രവേശിക്കുന്നതിനു മുന്‍പ് സന്ദര്‍ശകരുടെ താപനില പരിശോധിക്കും.
സന്ദര്‍ശകര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും സുരക്ഷയും സാമൂഹിക അകലവും നിലനിര്‍ത്തുന്നതിന് പാര്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും വേണം. വ്യായാമത്തിനല്ലാതെ സന്ദര്‍ശകര്‍ പാര്‍ക്കില്‍ ഇരിക്കരുത്.
പാര്‍ക്കുകള്‍ക്കകത്തും പുറത്തും പൊതുവായതും വ്യക്തിപരവുമായ ശുചിത്വം പാലിക്കുകയും മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുകയും വേണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

രാഹുല്‍ ശുഭയാത്ര നേര്‍ന്നു; സംഘടനകള്‍ക്ക് കീഴിലെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം പറത്തി ഇന്‍കാസ് ഖത്തര്‍

എസ്എസ്‌സി പരീക്ഷകള്‍ പൂര്‍ത്തിയായി: വിദ്യാര്‍ഥികളെ പ്രശംസിച്ച് മന്ത്രി