ദോഹ: ഖത്തറിലെ വ്യവസായ പ്രമുഖനും നസ്മ ഫ്രൈറ്റ് ഉടമയുമായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി ബെയ്ത്താന്‍ കുട്ടി (65) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നാട്ടില്‍ ചികിത്സയിലായിരുന്നു. ഖത്തര്‍ ഇന്‍കാസ് സ്ഥാപകാംഗമായ ഇദ്ദേഹം സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. കണ്ണൂര്‍ മാധവ്റാവുസിന്ധ്യ ഹോസ്പിറ്റല്‍ ഡയറക്ടര്‍, കണ്ണൂര്‍ മെട്രോ സായാഹ്ന പത്രം ഡയറക്ടര്‍, നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുന്‍ പ്രസിഡന്റ് , നാറാത്ത് മഹല്‍ ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ഖത്തര്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ രക്ഷാധികാരി തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു. ഭാര്യ നസീമ. മക്കള്‍ ഷമ്മാസ്, ഷഹീര്‍, ശഹര്‍ബാനത്ത്, ഫാത്തിമ, ഷുജാഹ്.
മരുമക്കള്‍ സാജിദ് അഹമ്മദ്, അനീസ് എന്‍ കെ, ജുനൈദ, ആയിഷ. സഹോദരങ്ങള്‍ ഷാദുലി എ.പി, കുഞ്ഞാമിന, ആയിഷാ, ഖദീജ, അലീമ , ഷുഹറ, സൈബുന്നീസ, പരേതരായ മുഹമ്മദ് കുഞ്ഞി (മാമ്മൂക്ക), മൂസാന്‍ കുട്ടി, ആബിദ
in Death
പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി
