ദോഹ: ഖത്തറിലെ പ്രമുഖ പ്രവാസി വ്യാപാരിയും അല്‍ദുലൈമി പെര്‍ഫ്യൂംസ് ഉടമയുമായ കണ്ണൂര്‍ ജില്ലയിലെ കല്ലിക്കണ്ടി സ്വദേശി കരുവാന്‍ കണ്ടിയില്‍ മുഹമ്മദ് അഷ്റഫ്(55) ദോഹയില്‍ നിര്യാതനായി. കല്ലിക്കണ്ടി ഡോ. അബ്ദുള്ളയുടെയും പുല്ലൂക്കര ചെറുകുന്നുമ്മല്‍ കുഞ്ഞാമിയുടെയും മകനാണ്. ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് ഹമദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയിലെ ഹസം മബൈരീഖ് ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. 30വര്‍ഷമായി ഖത്തറില്‍ പ്രവാസജീവിതം നയിക്കുന്ന അഷ്റഫ് സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഖത്തറിലെ സ്പ്രിങ് ഫീല്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സുഫേറയാണ് ഭാര്യ. മക്കള്‍ ഹിബ(ഡിഗ്രി വിദ്യാര്‍ഥിനി), ഹുദ(എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി). മൃതദേഹം ഇന്ന് അസര്‍ നമസ്കാരാനന്തരം അബുഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍.