ദോഹ: കോവിഡാനന്തര ശാരീരികപ്രശ്നങ്ങൾ മൂലം ചികിൽസയിലായിരുന്ന ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി. എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്ലെയ്നിൽ പരേതനായ മുഹമ്മദ് ബഷീറിൻെറ മകൻ ബാപ്പു സഫീർ (50) ആണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നെഗറ്റീവ് ആയെങ്കിലും കോവിഡാനന്തരആരോഗ്യപ്രശ് നങ്ങൾ മൂലം നിലവഷളാവുകയായിരുന്നു. ഹമദിൻെറ ഹസം മിബൈരീക് ആശുപത്രിയിൽ ചികിൽയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 4.30നായിരുന്നു മരണം. ഉരീദുവിലായിരുന്നു േജാലി. 21 വർഷമായി ഖത്തർ പ്രവാസിയാണ്. കുടുംബം ഖത്തറിലുണ്ട്. ഭാര്യ: ഫാത്തിമ.
മക്കൾ: ഫഹദ് സഫീർ, സ്വാലിഹ സഫീർ. അബൂഹമൂർ ഖബറടക്കം നടത്തി.
in Death
കോവിഡ്: ആലുവ സ്വദേശി ദോഹയിൽ നിര്യാതനായി
