in

ദോഹയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

Zainudheen

ദോഹ: ഖത്തറില്‍ കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണൂര്‍ മുല്ലക്കോടി സ്വദേശി കിഴക്കേടത്ത് വടക്കേപുരയില്‍ നൗഷാദാണ്(45) മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. താമസസ്ഥലത്തിനു സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ എതിര്‍ദിശയില്‍വന്ന നിസ്സാന്‍ പട്രോള്‍ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം അമിതവേഗതയിലായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കാറിനും മതിലിനുമിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഉടന്‍ തന്നെ ഹമദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണം സംഭവിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചൈനീസ് റോക്കറ്റ് വീഴ്ച: ഖത്തര്‍ സുരക്ഷിതമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം

ഖത്തറില്‍ മെയ് 28 മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്: വാക്‌സിനെടുത്തവര്‍ക്ക് കൂടുതല്‍ ആനുകൂല്യം; പതിയെ സജീവമാവാന്‍ വിപണി