ദോഹ: ഹമദ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി നിര്യാതനായി. പള്ളിത്താഴ അബൂബക്കറിന്റെ മകന് പള്ളിത്താഴ അബ്ദുല്‍ സലാമാണ്(49 ) നിര്യാതനായത്. ഖത്തറില്‍ ഫാമിലി കമ്പ്യൂട്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ സലാമിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് മെയ് രണ്ടിന് വൈകിട്ടാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ തുടരുകയായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ സീനത്ത്. മക്കള്‍ മുഹമ്മദ് സജ്ജാദ്(17), മുഹമ്മദ് ജാസിം(14), ആയിഷ(9). സഹോദരങ്ങള്‍ അബ്ദുല്‍ ഹമീദ്, സഫിയ, അനീസ, നസീബ, സഫീറ. ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപൊകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇന്നു വൈകുന്നേരം ഏഴരക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊണ്ടുപോകുന്നതിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.