ദോഹ: ഹൗസ് ഡ്രൈവറായി ജോലി നോക്കുകയായിരുന്ന കൊല്ലം സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം, ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന് പാറപ്പു കിഴക്കതില്‍, സാല്‍മിയ മന്‍സില്‍ അബ്ദുല്‍ സലാം(47) ആണ് മരിച്ചത്. താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഹമദ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.
ഭാര്യ: ഷൈനി. മക്കള്‍: സാല്‍മിയ സലാം, സഫ്വാന്. ഭാര്യാ സഹോദരന് ഷാനു യൂസുഫ് ഖത്തറിലുണ്ട്. മയ്യിത്ത് നടപടിക്രമങ്ങള്‍ക്കു ശേഷം നാട്ടില്‍ കൊണ്ടു പോവാനുള്ള ശ്രമത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
in Death
കൊല്ലം സ്വദേശി ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു
