ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് മേപ്പയൂര്‍, കീഴരിയൂര്‍ സ്വദേശി എടക്കുടി അമ്മത്(68) നാട്ടില്‍ നിര്യാതനായി. കുറേ ദിവസങ്ങളായി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ മത്സ്യമാര്‍ക്കറ്റില്‍ ഏറെക്കാലം വ്യാപാരിയായിരുന്നു.
പിതാവ് പരേതനായ അസ്സയിനാര്‍. മാതാവ് ആയിശ. ഭാര്യ ഫാത്തിമ. മക്കള്‍. സമദ്(ഖത്തര്‍) ജലീന, ജസ്ന. കീഴരിയൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു. നിര്യാണത്തില്‍ ഖത്തര്‍ കെ.എം.സി.സി കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.
in Death
ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി
