ദോഹ: ഖത്തർ ഇന്ത്യൻ മീഡിയ ഫോറം മുൻ പ്രസിഡന്റും ചന്ദ്രിക ഖത്തർ സീനിയർ സബ് എഡിറ്ററുമായിരുന്ന ആർ. റിൻസിന്റെ പിതാവ് പത്തനംതിട്ട കുലശേഖരപതി ആർ.ആർ. ഹൗസിൽ റഹ്മത്തുള്ള സാഹിബ്(73) മരണപ്പെട്ടു. പരേതരായ ഷെയ്ഖ് മൊയ്ദീൻ റാവുത്തർ,പാത്തുമ്മാൾ ദമ്പതികളുടെ മകനാണ്. ഭാര്യ : റഹീമ ബീവി; മറ്റു മക്കൾ : റിയാസ് ആർ (ഖത്തർ) റിൻഷാദ് ആർ. മരുമക്കൾ: ഷിംല, ഫസീദ (റേഡിയോഗ്രാഫർ, യു. കെ). ചെറുമക്കൾ: റിസ്വാൻ റിയാസ്, റയാൻ ബിൻ റിൻസ്. കുലശേഖരപതി ജുമാ മസ്ജിദിൽ ഖബറടക്കി.
ആർ. റിൻസിന്റെ പിതാവ് റഹ്മത്തുള്ള സാഹിബിന്റെ വിയോഗത്തിൽ ചന്ദ്രിക ഖത്തർ ഗവേണിംഗ് ബോർഡും ജീവനക്കാരും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു.
ഖത്തർ ഇന്ത്യൻ മീഡിയ ഫോറവും അനുശോചനം രേഖപ്പെടുത്തി.