ദോഹ: ഇന്ത്യന്‍ എംബസിയുടെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കാലാവധി കഴിഞ്ഞ ക്യുഐഡി, അടിയന്തര യാത്ര എന്നിവയുള്‍പ്പടെയുള്ള സാഹചര്യങ്ങളില്‍ മാത്രമായിരിക്കും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭിക്കുക. കോവിഡ് വ്യാപനം കുറക്കുന്നതിമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
പുതിയ പാസ്‌പോര്‍ട്ട്, റീഇഷ്യു സേവനങ്ങളുടെ കാര്യത്തില്‍ ആവശ്യകതകളെ അടിസ്ഥാനമാക്കിയായിരിക്കും മുന്‍ഗണന നല്‍കുക. പേരും ജനനത്തീയതി മാറ്റലും ഉള്‍പ്പടെയുള്ള മറ്റു സേവനങ്ങള്‍ ശ്രദ്ധേയവും ന്യായയുക്തവുമായ കാരണങ്ങളില്ലെങ്കില്‍ മാറ്റിവെക്കും. അടിയന്തര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ തേടുന്നവര്‍ തെളിവ് സഹിതമുള്ള രേഖകളുമായി 55647502 എന്ന വാട്‌സാപ്പ് നമ്പരില്‍ ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) അറിയിച്ചു.