
ദോഹ: പത്തനംതിട്ട ജില്ലയിലെ ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും ചേര്‍ന്ന് പത്തനംതിട്ട ജില്ല ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റി രൂപീകരിച്ചു. ഇതോടനുബന്ധിച്ചുള്ള ഓണ്‍ലൈന്‍ മീറ്റില്‍ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനിഫാ മൂന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതും വിമര്‍ശകര്‍ പോലും പ്രശംസിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എം ഹമീദും ജില്ല ജനറല്‍ സെക്രട്ടറി സമദ് മേപ്പുറത്തും സംസാരിച്ചു. ഖത്തര്‍ സൗത്ത് സോണ്‍ കെഎംസിസി ജനറല്‍ സെക്രട്ടറി താഹിര്‍ തിരുവല്ലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഊദി ജിദ്ദാ കെ.എം.സി.സി അംഗം ഷറഫുദ്ദീന് ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, യുഎഇ നാഷണല്‍ കെ.എം.സി.സി ട്രഷറര്‍ യു. അബ്ദുല്ല ഫാറൂഖി, ബഹ്റൈന്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം, മക്ക കെ.എം.സി.സി ജനറല്‍ സെകട്ടറി മുജീബ് പൂക്കോട്ടൂര്‍, കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത്, പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കുട്ടി(ചെയര്മാന്), അബ്ദുല്‍കരീം(വൈസ് ചെയര്മാന്), ഷറഫുദീന്‍ ബാഖഫി(പ്രസിഡന്റ്), താഹിര്‍ തിരുവല്ല (ജനറല്‍ സെക്രട്ടറി), ഫിറോസ് ഖാന്(ട്രഷറര്‍), ഹബീബ് റഹ്മാന്(സീനിയര്‍ വൈസ് പ്രസിഡന്റ്), ബൈജു എ കെ,സിറാജ് അടൂര്‍, ഇബ്രാഹിം ചാത്തന്‍തറ, റഹ്മത്തലി ഒമാന്‍(വൈസ് പ്രസിഡന്റ്), ഷാനവാസ് പുളിക്കല്‍, ഷാജുദീന്‍ മാങ്കോട്, വഹാബ് പി എ, ഷാന്‍ മാല്‍ദീപ് (സെക്രട്ടറി), ശാഹുല്‍ ഹമീദ് ചിറക്കല്‍, നജീബ് ചുങ്കപ്പാറ(എക്സിക്യൂട്ടീവ് അംഗങ്ങള്‍ ) എന്നിവരെ തെരഞ്ഞെടുത്തു. അബുദാബി സൗത്ത് സോണ്‍ കെ.എം.സി.സി പ്രസിഡന്റ് ഷാനവാസ് പുളിക്കല്‍ സ്വാഗതവും ഫിറോസ് ഖാന് പന്തളം നന്ദിയും പറഞ്ഞു.