in

പിസിസി സര്‍ട്ടിഫിക്കറ്റ് പോലീസ് വെരിഫിക്കേഷന് ശേഷം മാത്രം

ദോഹ: അപേക്ഷ സമര്‍പ്പിച്ച ശേഷമുള്ള പോലീസിന്റെ പുതിയ വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷമേ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്(പിസിസി) ലഭ്യമാവുകയുള്ളുവെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കാണ് ഇതു മുഖ്യമായും ബാധമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനപ്രകാരമാണിത്. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും ഇത് ബാധകമാണ്. പിസിസി പോലിസ് വെരിഫിക്കേഷന് ശേഷം മാത്രമെ ലഭിക്കൂവെന്നതിനാല്‍ നേരത്തെതന്നെ അപേക്ഷ നല്‍കണമെന്നും എംബസി നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസ് പരിശോധനക്കുശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. ഖത്തറില്‍ കുടുങ്ങിയ പൗരന്‍മാര്‍ക്ക്, ഇന്ത്യയിലേക്ക് മടങ്ങുന്നതിന് പിസിസികള്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്, പ്രത്യേക മേഖലകളിലെ ജോലികള്‍, ദീര്‍ഘകാല വിസ തുടങ്ങിയവയ്ക്കാണ് പിസിസി ആവശ്യമായി വരുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കാര്‍ഷിക ചന്തകളുടെ പുതുക്കിയ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ എട്ടാമത് അടിപ്പാത ഗതാഗതത്തിനായി തുറന്നു