in

കോവിഡ് നിര്‍ണ്ണയം: ഖത്തറിലേത് സാങ്കേതിക മേന്മയുള്ള പി സി ആര്‍ പരിശോധന

ഡോ. ഇനാസ് അല്‍കുവാരി

ദോഹ: ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നത് പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍(പിസിആര്‍) എന്ന സ്റ്റാന്റേഡ് ടെസ്റ്റാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) വ്യക്തമാക്കി. എച്ച്എംസിയിലെ ലബോറട്ടറി മെഡിസിന്‍ ആന്റ് പതോളജി വിഭാഗം ചെയര്‍പേഴ്‌സണ്‍ ഡോ. ഇനാസ് അല്‍കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിസിആര്‍ എന്നത് സാങ്കേതിക മേന്മയുള്ള പരിശോധനയാണ്. വായയുടെ പുറകില്‍ നിന്നും മൂക്കിന്റെ മുകള്‍ഭാഗത്തുനിന്നുമെടുക്കുന്ന സ്രവം ഉപയോഗിച്ചാണ് പിസിആര്‍ പരിശോധന.
പരിശോധിക്കപ്പെട്ട വ്യക്തിക്ക് കോവിഡ് രോഗബാധയുണ്ടോ ഇല്ലയോ എന്ന് കൃത്യമായറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കും.
പ്രമേഹ പരിശോധന പോലെ വിരല്‍ കുത്തി ഉപയോഗിച്ചുള്ള റാപ്പിഡ് സീറോളജിക്കല്‍ ടെസ്റ്റും നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള പരിശോധനയില്‍ നിന്നുള്ള ഫലങ്ങള്‍ പിസിആര്‍ പരിശോധനയേക്കാള്‍ വളരെ വേഗതയേറിയതും എന്നാല്‍ കൃത്യത കുറഞ്ഞതുമാണ്.
ദ്രുത സീറോളജിക്കല്‍ ടെസ്റ്റുകള്‍ ക്ലിനിക്കല്‍ പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് ക്ലിനിക്കല്‍, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ നടത്തുകയാണ് വേണ്ടത്.
പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നില്ലെന്നും ഡോ. ഇനാസ് അല്‍കുവാരി പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശവ്യാപക രക്തദാന കാമ്പയിന് പിന്തുണയുമായി സിദ്ര മെഡിസിന്‍

ഖത്തറിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭങ്ങള്‍ക്ക് മികച്ച പ്രതികരണം