in

പേള്‍ മോഡേണ്‍ സ്‌കൂളിന് അല്‍മെഷാഫില്‍ പുതിയ കെട്ടിടം

പേള്‍ മോഡേണ്‍ സ്‌കൂള്‍ കെട്ടിടം

ദോഹ: പേള്‍ മോഡേണ്‍ സ്‌കൂളിന് അല്‍വഖ്‌റക്കടുത്തുള്ള അല്‍മെഷാഫില്‍  പുതിയ കാമ്പസ് സജ്ജമായതായി ഡയറക്ടര്‍ ബോര്‍ഡ്  അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആധുനികസൗകര്യങ്ങളോടെയുള്ളതാണ് പുതിയ കെട്ടിടം. ഇത് പേള്‍ സ്‌കൂളിന്റെ   മൂന്നാമത്തെ കാമ്പസ് ആണെന്ന് പ്രസിഡന്റ് സാം മാത്യു, ഡയറക്ടര്‍മാരായ ഡോ. മുഹമ്മദ് അല്‍താഫ്, അഷ്‌റഫ് മടത്തില്‍, സി.  മുഹമ്മദ് നിസാര്‍ എന്നിവര്‍ പറഞ്ഞു.

പേള്‍ മോഡേണ്‍ സ്‌കൂളിന്റെ പുതിയ കാമ്പസിനെക്കുറിച്ച് ഡയരക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുന്നു.

2021-2022 അധ്യയനവര്‍ഷത്തേക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ കാമ്പസ് സജ്ജമാണ്. കെ.ജി  മുതല്‍ പതിനൊന്നാംക്ലാസ് വരെ നാനൂറിലധികം കുട്ടികള്‍ക്ക് നിലവില്‍ പ്രവേശനം നല്‍കിക്കഴിഞ്ഞു. രണ്ടായിരത്തിലധികം  കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള ശേഷി പുതിയ കാമ്പസിനുണ്ട്. നിലവിലുള്ള ഫീസ് ഘടന തന്നെയായിരിക്കും പുതിയ  കാമ്പസിലും.
2013ല്‍ തുമാമയിലാണ് ആദ്യകാമ്പസ് തുറക്കുന്നത്.

പിന്നീട് വെസ്റ്റ്‌ബേയിലും സ്‌കൂള്‍ തുറന്നു. അല്‍ മെഷാഫിലെ  ഉംബഷറിലേതാണ് പുതിയ കാമ്പസ്.  2019 ജൂണ്‍ 26ന് അന്നത്തെ കേരള നിയമസഭാ സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണനാണ് സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. 23000 സ്‌ക്വയര്‍ മീറ്ററിലാണ് പുതിയ കെട്ടിടം. എല്ലാസൗകര്യങ്ങളുമുള്ള 90 ക്ലാസ് മുറികളാണുള്ളത്.  

ഇതില്‍ 16 എണ്ണം കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗത്തിനായി പ്രത്യേകം സജ്ജീകരിച്ചതാണ്.  40 റൂമുകള്‍ ആര്‍ട്, മ്യൂസിക്, നൃത്തം, സാങ്കേതിക പരിശീലനം എന്നിവക്കായി മാറ്റിവെച്ചിരിക്കുന്നു. സ്മാര്‍ട് വൈറ്റ് ബോര്‍ഡുകളടക്കം മള്‍ട്ടിമീഡിയ സൗകര്യങ്ങളോടെയുള്ളതാണ് ക്ലാസ്സ് മുറികള്‍.  ആധുനികസജ്ജീകരണങ്ങളോടെയുള്ള കെമിസ്ട്രി, ബയോളജി, ഫിസിക്‌സ്, കണക്ക്,  കമ്പ്യൂട്ടര്‍ സയന്‍സ്, ലാംഗ്വേജ് ലാബുകളുമുണ്ട്.  വന്‍പുസ്തകശേഖരമുള്ള രണ്ട് ലൈബ്രറി ഹാളുകളുമുണ്ട്. വിവിധ  ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഓഡിറ്റോറിയവും പുതിയ സ്‌കൂളിന്റെ പ്രത്യേകതയാണ്. കൂടാതെ ഫിറ്റ്‌നസ് ക്ലബ്, ഇന്‍ഡോര്‍ സ്വിമ്മിങ് പൂള്‍, ബാഡ്മിന്റണ്‍  കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്, ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയും അധ്യാപക പരിശീലനത്തിനായി  റിസോഴ്‌സ് സെന്ററുമുണ്ടെന്ന് ഡയരക്ടര്‍മാര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഡ്രൈവ് ത്രൂ കോവിഡ് പരിശോധനയും സമയം മാറ്റി

ഖത്തറിന്‌ എണ്ണയിതര മേഖലയില്‍ 61 ശതമാനം വളര്‍ച്ച; 2026-ഓടെ എല്‍.എന്‍.ജി ഉത്പാദനം 40 ശതമാനം വര്‍ധനവിലേക്ക്: ശൈഖ് തമീം