- 10 മൈക്രോഗ്രാം മാത്രം
- മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ട് ഡോസുകളും നല്‍കും

ദോഹ: 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഫൈസര്‍ കോവിഡ് വാക്സിന്റെ (Pfizer-BioNTech pediatric vaccine) ആദ്യ ബാച്ച് ജനുവരിയില്‍ ഖത്തറിലെത്തുമെന്ന് ആരോഗ്യ വിദഗ്ദ്ധന്.
സിദ്ര മെഡിസിനിലെ (Sidra Medicine) കുട്ടികളുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് ജാനാഹിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറില്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന് കാമ്പയിന് ആരംഭിക്കുമ്പോള്‍ എല്ലാവരും സമയബന്ധിതമായി കുട്ടികള്‍ക്ക് വാക്സിനേഷന് നല്കാന് ശ്രദ്ധിക്കണമെന്നും ഖത്തര്‍ ടി.വി (Qatar TV)യുമായി സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികള്‍ക്ക് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രണ്ട് ഡോസുകളും നല്‍കും. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിനെ അപേക്ഷിച്ച് 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ളവര്‍ക്കുള്ള ഫൈസര്‍ വാക്സിനേഷന് (Vaccination for Children 5 to 11 Years) ഡോസ് മൂന്നിലൊന്നായി കുറച്ചിട്ടുണ്ട്. 12 വയസും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് 30 മൈക്രോഗ്രാം നല്‍കുകയും 5 മുതല്‍ 11 വയസ് വരെ പ്രായമുള്ളവര്‍ക്ക് 10 മൈക്രോഗ്രാം മാത്രം നല്‍കുകയും ചെയ്യുന്നു. കോവിഡ് പകരുന്ന 63 ശതമാനത്തിനും വാക്സിനെടുക്കാത്ത ഈ പ്രായക്കാര്‍ മുഖേനയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണ്. ഇതേവരെയുള്ള പഠനങ്ങളില്‍ അസാധാരണമായ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ചെറിയ പാര്‍ശ്വഫലങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഡോ.ജനാഹി വിശദീകരിച്ചു.