in

ഹമദ് വിമാനത്താവളത്തില്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ വിതരണത്തിനായി വെന്‍ഡിംഗ് മെഷീനുകള്‍

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ വിതരണത്തിനായി വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചു. ടെര്‍മിനലിലെ പ്രധാന പാസഞ്ചര്‍ ടച്ച്പോയിന്റുകളിലുടനീളം മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫെയ്സ് മാസ്‌ക്കുകള്‍, ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, അണുവിമുക്തമാക്കുന്ന വൈപ്പുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ പിപിഇ ഉപകരണങ്ങള്‍ ഈ മെഷീനുകളിലുണ്ടാകും. ഒറ്റത്തവണ ഉപയോഗിക്കാനാകുന്നതും പുനരുപയോഗിക്കാവുന്നതുമായ പിപിഇ ഉപകരണങ്ങള്‍ ലഭ്യമാണ്. യാത്രക്കാര്‍ക്ക് സുഗമമായും സൗകര്യപ്രദമായും ഇവ ലഭ്യമാക്കാന്‍ അവസരമൊരുക്കുകയാണ് മെഷീനുകള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം. വിറ്റാമിനുകളും വ്യക്തിഗത പരിചരണ ഉത്പ്പന്നങ്ങളും ഉള്‍പ്പടെയുള്ള സാധാരണ വാങ്ങുന്ന ഫാര്‍മസി ഇനങ്ങളും ഇവിടെ ലഭ്യമായിരിക്കും. കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള നിരവധി പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ അവതരിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള വിമാനത്താവളത്തിന്റെ കര്‍മ്മപദ്ധതിയുടെ ഭാഗമായിക്കൂടിയാണ് പുതിയ മെഷീനുകള്‍. എന്നാല്‍ ഇതിനു പുറമെ ടെര്‍മിനലിലുടനീളം സ്ഥിതിചെയ്യുന്ന റീട്ടെയില്‍ സ്റ്റോറുകളിലും യാത്രക്കാര്‍ക്ക് പിപിഇ, അവസാനനിമിഷ യാത്രാ അവശ്യവസ്തുക്കള്‍ എന്നിവ ലഭ്യമായിരിക്കും. യാത്രക്കാര്‍ക്ക് സമ്പര്‍ക്കരഹിതവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ നടപ്പാക്കുന്ന ആദ്യത്തെ വിമാനത്താവളം കൂടിയാണ് ഹമദ്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഫോട്ടോ എടുക്കുന്നതിനും അവരുടെ പാസ്പോര്‍ട്ടും ബോര്‍ഡിംഗ് പാസും സ്‌കാന്‍ ചെയ്യുന്നതിന് ബയോമെട്രിക് സംവിധാനത്തോടെയുള്ള ചെക്ക്-ഇന്‍ കിയോസ്‌കുകള്‍ ഉപയോഗിക്കാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി കര്‍ശനമായ ശുചിത്വ നടപടിക്രമങ്ങളാണ് വിമാനത്താവളത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഫ്‌ളോര്‍ അടയാളപ്പെടുത്തലുകള്‍, സിഗ്നേജുകള്‍, വിദൂര ഇരിപ്പിടങ്ങള്‍ എന്നിവ മുഖേന വിമാനത്താവളത്തിന് ചുറ്റുമുള്ള എല്ലാ പാസഞ്ചര്‍ ടച്ച്പോയിന്റുകളിലും 1.5 മീറ്റര്‍ ശാരീരിക അകലം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പാസഞ്ചര്‍ ടച്ച്പോയിന്റുകളും പതിവായി ശുചീകരിക്കുന്നുണ്ട്. ഓരോ വിമാന സര്‍വീസിനുശേഷവും എല്ലാ ഗേറ്റുകളും ബസ് ഗേറ്റ് കൗണ്ടറുകളും വൃത്തിയാക്കുന്നു.റീട്ടെയില്‍, ഭക്ഷണ പാനീയ ഔട്ട്ലെറ്റുകള്‍ ഇലക്ട്രോണിക് കാര്‍ഡുകള്‍ മുഖേന സമ്പര്‍ക്കരഹിതവും പണരഹിതവുമായ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജീവിതം സാധാരണനിലയിലെത്തിയാലും ഫെയ്‌സ് മാസ്‌ക്ക് നിര്‍ബന്ധം: ഡോ. മസ്‌ലമാനി

ഡിജിറ്റല്‍ സുരക്ഷ: ദോഹ ബാങ്ക് വെബിനാര്‍ സംഘടിപ്പിച്ചു