
ദോഹ: മലപ്പുറം പെരുമണ്ണ സ്വദേശിയായ യുവാവ് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. പെരുമണ്ണ പുതുശ്ശേരികുളം താമരശ്ശേരി ബീരാന്‍ ബാവയുടെ മകന്‍ ഷംസാന്‍ (25)ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ശമാലില്‍ സൈക്കിളില്‍ സഞ്ചരിക്കുന്നതിനിടെ പിറകെ വന്ന വാഹനം ഇടിക്കുകയായിരുന്നു. ശമാലില്‍ പിതാവ് ബീരാന്‍ ബാവക്കൊപ്പം ഗ്രോസറി നടത്തുകയായിരുന്നു. അവിവാഹിതനാണ്. മാതാവ്:ഖദീജ സഹോദരങ്ങള്‍:ശംസുദ്ധീന്‍ (ഖത്തര്‍ )സുമയ്യ, അലീദ. സഹോദരി ഭര്‍ത്താവ് റാഷിദ് ഖത്തറില്‍ ഉണ്ട്. അല്‍ഖോര്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ഖത്തര്‍ കെ എം സി സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.