Saturday, August 15ESTD 1934

ഓഗസ്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

ദോഹ: ഓഗസ്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. നാളെ മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാലാണ് വില. ജൂലൈയില്‍ 1.10 റിയാലായിരുന്നു. പത്ത് ദിര്‍ഹമിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.25 റിയാലാണ് വില. അഞ്ചു ദിര്‍ഹമിന്റെ വര്‍ധന. ജൂലൈയില്‍ സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.20 റിയാലായിരുന്നു വില. ഡീസലിന് ലിറ്ററിന് 1.25 റിയാലാണ് വില. 1.10 റിയാലായിരുന്നു ജൂലൈയിലെ ഡീസലിന്റെ വില. ഡീസല്‍ വിലയില്‍ 15 ദിര്‍ഹമിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. മെയിലും ജൂണിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില.

error: Content is protected !!