in

ജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന

ദോഹ: ജൂലൈയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ജൂലൈ ഒന്നു മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.10 റിയാലാണ് വില. ജൂണില്‍ ഒരു റിയാലായിരുന്നു. പത്ത് ദിര്‍ഹമിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.20 റിയാലാണ് വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 15 ദിര്‍ഹമിന്റെ വര്‍ധന. ജൂണില്‍ സൂപ്പര്‍ പെട്രോളിന് ലിറ്ററിന് 1.05 റിയാലായിരുന്നു വില.
ഡീസലിന് ലിറ്ററിന് 1.10 റിയാലാണ് വില. ജൂണിനെ അപേക്ഷിച്ച് അഞ്ചുദിര്‍ഹമിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞമാസം 1.05 റിയാലായിരുന്നു ഡീസലിന്റെ വില. വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും കൊറോണ വൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന പൊതുജനങ്ങള്‍ക്ക് ആശ്വാസമാണ് ഇപ്പോഴത്തെ ഇന്ധനവില. മെയിലും ജൂണിലും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഏപ്രിലിനെ അപേക്ഷിച്ച് മെയ് മാസത്തില്‍ പ്രീമിയത്തിനും സൂപ്പറിനും ഡീസലിനും വിലയില്‍ 25 ദിര്‍ഹത്തിന്റെ വീതം കുറവുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ വിലയില്‍ കുറവുണ്ടാകുന്നുണ്ട്. ഇപ്പോഴാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ ജനുവരിയുമായി താരതമ്യം ചെയ്താല്‍ പ്രീമിയത്തിന്റെ വിലയില്‍ 85 ദിര്‍ഹമിന്റെയും സൂപ്പറിന്റെ വിലയില്‍ ഒരു റിയാലിന്റെയും ഡീസലിന്റെ വിലയില്‍ 85 ദിര്‍ഹമിന്റെയും കുറവാണുണ്ടായത്. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രില്‍ മുതലാണ് രാജ്യാന്തര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. 2016 ജൂണില്‍ ആദ്യം വില നിലവാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രീമിയം പെട്രോളിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലും ആയിരുന്നു. 1.40 റിയാല്‍ ആയിരുന്നു ഡീസലിന്റെ വില. 2016 ജൂണിലെ വിലയുമായി താരതമ്യം ചെയ്താല്‍ ഇന്ധനവിലയില്‍ ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്: ഖത്തറിന്റെ ഐസിയു കിടക്കകളുടെ ശേഷി മൂന്നിരട്ടിയിലധികം വര്‍ധിച്ചു

സഫാരിയില്‍ 10,20,30 റിയാല്‍ പ്രമോഷന്‍ ആരംഭിച്ചു