in

വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി പിഎച്ച്‌സിസി

ദോഹ: വേനല്‍ക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി). വേനല്‍ സീസണില്‍ വ്യക്തികളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയാണ് ലക്ഷ്യം.
ഉയര്‍ന്ന താപനിലയും ഈര്‍പ്പവുമായി ബന്ധപ്പെട്ട് പല രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. പ്രായമേറിയവര്‍ക്കും രോഗികള്‍ക്കും കുട്ടികള്‍ക്കും അലര്‍ജിയുള്ളവരുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ശ്രദ്ധയും ജാഗ്രതയുമുണ്ടാകണമെന്ന് പിഎച്ച്‌സിസിയുടെ അല്‍ഷഹാനിയ ഹെല്‍ത്ത് സെന്റര്‍ മേധാവി ഡോ.ഖാലിദ് ഷംസ് ചൂണ്ടിക്കാട്ടി. എയര്‍കണ്ടീഷണറുകളില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുക, ഇലക്ട്രിക് ഫാനുകള്‍ ഉപയോഗിക്കുക, ചൂടില്‍ നിന്ന് തണുത്ത കാലാവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റം വരുത്തുക, തണുത്ത പാനീയങ്ങള്‍ കഴിക്കുക എന്നിവയുള്‍പ്പടെ വേനല്‍ക്കാലത്ത് പലരും സ്വീകരിക്കുന്ന ശീലങ്ങള്‍ ശ്വാസകോശ സംബന്ധമായ അണുബാധ, ജലദോഷം, പനി, തൊണ്ടവേദന, ടോണ്‍സിലൈറ്റിസ്, ആസ്ത്മ എന്നിവക്കെല്ലാം കാരണമാകും. നീന്തല്‍ക്കുളങ്ങളിലെ താപനില വ്യതിയാനങ്ങള്‍ മൂക്കിലും ചെവിക്കും അലര്‍ജിക്കിടയാക്കും.
പൂളുകള്‍ അണുവിമുക്തമാക്കുന്നതിനായി ചില രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ സൈനസ് അണുബാധയുമുണ്ടായേക്കാം. നീന്തല്‍ക്കുളങ്ങളില്‍ ഇടക്കിടെ ചെലവഴിക്കുന്നത് ചെവിയിലെ ഫംഗസ് അണുബാധക്ക് കാരണമായേക്കും. കടുത്ത ചൂടേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ജലവും ദ്രാവകങ്ങളും കുടിക്കണം. സൂര്യപ്രകാശം, പൊടി എന്നിവ നേരിട്ടേല്‍ക്കുന്നത് ഒഴിവാക്കണം. നീന്തുമ്പോള്‍ ഹെഡ്കവര്‍ ധരിക്കണം. ചെവിയില്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ ഇയര്‍പ്ലഗുകള്‍ ഉപയോഗിക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ കോര്‍ണീഷിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ പഠനവിധേയമാക്കുന്നു

ഖത്തരി ബോര്‍ഡ് പ്രോഗ്രാമിന് തുടക്കമായി