in

മുഖ്യമന്ത്രിക്ക്‌ ഇത്രയധികം സുരക്ഷ സി.പി.എം ക്വട്ടേഷൻ സംഘത്തിൽ നിന്ന് രക്ഷ നേടാൻ: പി.കെ.ഫിറോസ്

പികെ ഫിറോസ് ധിഷണ ചടങ്ങിൽ സംസാരിക്കുന്നു

ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയന് വൻ സുരക്ഷ ഏർപ്പെടുത്തിയത് സ്വന്തമായി വളർത്തിയെടുത്ത ക്വട്ടേഷൻ സംഘത്തിൽ നിന്നുണ്ടായ ഭീഷണി മൂലമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കെ.എം.സി.സി. ഖത്തർ ബൌദ്ധിക വിഭാഗമായ ‘ധിഷണ’ സംഘടിപ്പിച്ച കോൺവൊക്കേഷൻ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരി ഫേസ്ബുക് വഴി വിളിച്ചു പറഞ്ഞത് ഇതിനകം ചർച്ചയായതാണ്.

ധിഷണ ചടങ്ങിൽ പങ്കെടുത്തവർ

എടയന്നൂർ പാർട്ടി നേതാക്കളാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നും നമ്മൾ വായ തുറന്നാൽ പലർക്കും വെളിയിൽ നടക്കാൻ പറ്റില്ലെന്നും പറഞ്ഞ ആകാശ് തങ്ങളെ കൊലപാതകം നടത്താൻ വിളിച്ചവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകിയിട്ടുണ്ടെന്നും . ഉത്തരവ് നടപ്പിലാക്കിയ ഞങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നുമാണ് എഫ്.ബി പോസ്റ്റിൽ പരാതിപെട്ടത്.
പാർട്ടി അവഗണിച്ചപ്പോൾ, നിലനിൽപ്പിനായി സ്വർണ്ണ കള്ളക്കടത്തിലേക്ക് തിരിയേണ്ടി വന്നതായും ആകാശ് സമ്മതിക്കുന്നു.
പാർട്ടിയിൽ നിന്ന് ആരും ഞങ്ങളെ തടയാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോൾ, ക്ഷമ നഷ്ടപ്പെട്ടതിനാൽ ആളുകൾക്ക് വസ്തുതകൾ അറിയുന്നതിനായി തുറന്ന് പറയുകയാണെന്നും ആകാശ് പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി വളർത്തിയെടുത്ത ഇത്തരം ക്വട്ടേഷൻ ആളുകളുടെ ഭീഷണിയാണ് മുഖ്യമന്ത്രി നേരിടുന്നത് എന്നും ഫിറോസ് വിശദീകരിച്ചു.
ജനങ്ങളുടെ മേൽ നികുതി അടിച്ചേൽപ്പിച്ചും പോലീസ് രാജ് നടപ്പിലാക്കിയും മുന്നോട്ട് പോവുന്ന പിണറായി ഭരണത്തിനെതിരെ സമരം ശക്തിപ്പെടുത്തും. അറസ്റ്റ് ചെയ്തും ഭീഷണിപ്പെടുത്തിയും കേരളത്തിലെ യുവാക്കളുടെ സമരവീര്യം നശിപ്പിക്കാൻ കഴിയില്ല.
ജനവിരുദ്ധ നിലപാടുകളിൽ റിക്കാർഡിട്ട ഭരണമാണ് കേരളത്തിലേത് . കിറ്റിൽ കുരുക്കി ജനങ്ങളെ കബളപ്പിച്ച് നേടിയ രണ്ടാം ഭരണത്തിന്റെ അഹങ്കാരത്തിൽ സാധാരണക്കാരെ പിഴിയുകയാണ്. എന്തും ചെയ്യാമെന്ന ധാർഷ്ട്യം കൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. എന്നാൽ ദുർഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കും വരെ യൂത്ത് ലീഗിന്റെ സമരം തുടരുമെന്ന് ഫിറോസ് പ്രഖ്യാപിച്ചു.

ധിഷണ ചെയർമാൻ അബ്ദുൽ ഖാദർ ചേലാട്ട് അധ്യക്ഷത വഹിച്ചു. ധിഷണ പഠനകോഴ്സ് പൂർത്തിയാക്കിയ അമ്പത് പേർക്ക് ഫിറോസ് ഉപഹാരങ്ങൾ നൽകി. ഗ്രന്ഥകാരനും ധിഷണ ഫെസിലിറ്റേറ്ററുമായ ഷരീഫ് സാഗർ സനദ് ദാന പ്രസംഗവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ഇജാസ് പുനത്തിൽ, അഡ്വ. എം.ജാഫർഖാൻ, സിറാജുൽമുനീർ, ഫൈസൽ വാഫി അടിവാരം, കെ.കെ.മുഹമ്മദ് ആരിഫ്, എ.കെ.ബാസിൽ, എം.മൊയ്തീൻകുട്ടി എന്നിവർ റാങ്ക് ജേതാക്കളായി.

കെ.എം.സി.സി. പ്രസിഡണ്ട് എസ്.എ.എം.ബഷീർ ഉൽഘാടനം ചെയ്തു. ധിഷണ 2023 സുവനീർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ഷാഫിഹാജി ആദ്യപ്രതി ഏറ്റുവാങ്ങി. കൺവീനർ ജാഫർ സാദിഖ് സുവനീർ ഉള്ളടക്കം വിശദീകരിച്ചു. സെക്രട്ടറി റയീസ് വയനാട്, നിയാസ് ഹുദവി ആശംസകൾ നേർന്നു. ചന്ദ്രിക ഖത്തർ ഗവേണിങ് ബോർഡ് വൈസ് ചെയർമാൻ ഡോ.അബ്ദുസ്സമദ്, എം.പി.ഷാഫി ഹാജി, അബ്ദുൽ അസീസ് ഫൈസി, കെ.എസ്.മുഹമ്മദ്, മുസമ്മിൽ വടകര, എം.മൊയ്തീൻകുട്ടി, സിറാജുൽ മുനീർ തൃത്താല എന്നിവർ വിവിധ ഉപഹാരങ്ങൾ കൈമാറി. ധിഷണ ഡയരക്ടർ ഇ.എ.നാസർ ധിഷണയുടെ നാൾവഴികൾ അവതരിപ്പിച്ചു. ഫൈസൽ വാഫി ഖിറാഅത്ത് നടത്തി.
ജനറൽ കൺവീനർ എം.എ.നാസർ കൈതക്കാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തർ ലോക കപ്പിന് തയ്യാറാക്കിയ പോർട്ടാ കാബിനുകൾ തുർക്കിയിലേക്കയച്ചു, സിറിയയിൽ ഉൾപ്പെടെ പതിനായിരം മൊബൈൽ ഹൗസിങ് യൂണിറ്റ് എത്തിക്കുമെന്ന് ഖത്തർ

‘ജമാൽക്കയോടൊപ്പം ഒരു സ്നേഹ സായാഹ്നം’ മാർച്ച്‌ 3 ന് ദോഹയിൽ.