
ദോഹ: ചന്ദ്രിക ദിനപത്രം മുന്‍ ഖത്തര്‍ ലേഖകനും ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവും പ്രവാസി ദോഹ ഉള്‍പ്പെടെ സാംസ്കാരിക കൂട്ടായ്മയുടെ സംഘാടകനുമായ പി എ മുബാറക് അസുഖ ബാധിതനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും തിടുക്കം കാണിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് സന്ദര്‍ശനം ഒഴിവാക്കണമെന്ന് മക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്നും മുസ്്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിസന്ധി തുടരുന്ന ഈ സന്ദര്‍ഭത്തില്‍ സന്ദര്‍ശനത്തിന്റെ പ്രത്യാഘാതം ആലോചിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനെത്തുന്നത് ഒഴിവാക്കുക. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ആവശ്യപ്പെടുക. ഉടന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പി എ മുബാറക്കിന് കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.