ദോഹ : എം ഇ എസ് മമ്പാട് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി നാദാപുരം കുമ്മങ്കോട് സ്വദേശിനി റാബിയ നജാത്തിന്റെ കവിതാ സമാഹാരം ‘കൂട്ടെഴുത്ത്’ പ്രകാശനം ചെയ്തു . നാദാപുരം പൊലിമ ഫേസ് ബുക്ക് കൂട്ടായ്മ ഖത്തർ ചാപ്റ്റർ യൂത്ത് ഫോറം ഹാളിൽ നടത്തിയ ചടങ്ങിൽ എഴുത്തതുകാരൻ ഹുസൈൻ കടന്നമണ്ണ യുവ വ്യവസായി നൗഫൽ നരിക്കോളിക്ക് നൽകി പ്രകാശനം ചെയ്തു. പൊലിമ ഫേസ്ബുക്ക് കൂട്ടായ്മ സജീവ മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ സൈനുദ്ധീൻ തീര്ച്ചിലോത്തിന്റെ മകളാണ് റാബിയ നജാത്.
ജാഫർ ജാതിയേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ.താജ് ആലുവ ഉൽഘാടനം ചെയ്തു. മജീദ് നാദാപുരം പുസ്തക പരിചയം നടത്തി.
സി. കെ ഉബൈദ് നാദാപുരം, തൻസീം കുറ്റ്യാടി, സാദിഖ് ചെന്നാടൻ, സുഹാസ് പേരാമ്പ്ര, കെ കെ സുബൈർ വാണിമേൽ, നസീഹ മജീദ്, മുഹമ്മദ് ഹുസയിൻ ഒ. പി, അബ്ദുനാസർ ആലത്താൻകണ്ടി, മൊയ്ദു തുണ്ടിയിൽ
ലത്തീഫ് പാതിരപറ്റ സംസാരിച്ചു.