in

പോലീസ് ക്ലിയറൻസ്: വ്യവസ്ഥകൾ ലളിതമാക്കാനുമുള്ള നടപടികൾ ഉണ്ടാവണം

ദോഹ: പ്രവാസികൾക്ക് തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാന സർക്കാറുകൾ വഴി ലഭ്യമായിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാറിൽ മാത്രമാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്ന് ‌ ഖത്തറിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോർഡിനേഷൻ കമ്മറ്റി ആവശ്യപ്പെട്ടു.

വിധി നടപ്പാക്കുമ്പോൾ , അപേക്ഷകന് കൃത്യ സർട്ടിഫിക്കേറ്റ് ലഭ്യമാക്കാനും വ്യവസ്ഥകൾ ലളിതമാക്കാനുമുള്ള നടപടികൾ ഉണ്ടാവണം.


സംസ്ഥാന സർക്കാരുകൾ വഴി നൽകിയിരുന്ന പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ് കേന്ദ്ര സർക്കാരിന് കീഴിയിലേക്ക് വരുമ്പോൾ ഇന്ത്യയൊട്ടാകെയുള്ള അപേക്ഷകൾ കുമിഞ്ഞു കൂടുക വഴി അപേക്ഷകന് യഥാസമയം സർട്ടിഫിക്കറ്റ് ലഭിക്കാതെ വരികയും അതുമൂലം വിദേശ തൊഴിൽലവസരങ്ങൾ നഷ്ടമാവുകയും ചെയ്യുമെന്ന ആശങ്ക നിലനിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിക്കു ശേഷം വിദേശതൊഴിൽ മേഖല വീണ്ടും സജീവമാവുകയും , തൊഴിലന്വേഷകരുടെ എണ്ണം വർദ്ധിക്കുകയും , ചെയ്തുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പുതിയ നടപടിക്രമങ്ങൾ തിരിച്ചടിയാവരുത് . ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ചെയർമാൻ അഡ്വ. നിസാർ കൊച്ചേരി അധ്യക്ഷത വഹിച്ചു. കെ. സി അബ്ദുൽത്തീഫ്, റഊഫ് കൊണ്ടോട്ടി, പ്രദോഷ്, സാദിഖ് ചെന്നാടൻ, ഖലീൽ എ. പി,സമീൽ അബ്ദുൽ വാഹിദ് ചാലിയം, മുനീഷ് എ. സി, ഫൈസൽ. കെ. ടി, ഷാജി ഫ്രാൻസിസ്, ബഷീർ പുത്തൻപാടം, നൗഫൽ പാലേരി, ഷാനവാസ്, ഹാരിസ് പി, ഷഹീർ എ. എം, ഷിജിൻ, ജാബിർ പി എൻ എം , റഷീദലി ,സകരിയ മാന്നിയൂർ പങ്കെടുത്തു. ജനറൽ കൺവീനർ മഷൂദ് തുരുത്തിയാട് സ്വാഗതം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഷമീനയുടെ അക്ഷരസമാഹാരമേറ്റെടുത്ത് പ്രവാസികളും;  മൂന്നാം പതിപ്പ് ദുബൈയില്‍ പ്രകാശനം ചെയ്തു

വിടപറഞ്ഞത് ഖത്തറുമായി ആത്മബന്ധത്തിന് കാരണക്കാരനായ യു.എ.ഇ രാഷ്ട്രനേതാവ്