ദോഹ: സഹ്ത…സഹത്… വകുല്ലില്‍ അജീ… ആയിരങ്ങളെ സാക്ഷി നിര്‍ത്തി നാന്‍സി അജ്‌റാന്‍ പാടിയപ്പോള്‍ ഖത്തര്‍ മാളില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ ആവേശത്തോടെ ഏറ്റുപാടി; ഉര്‍ഉസ്. ഉര്‍ഉസ്. അറബ് പോപ്പ് ഗായികരുടെ രാജ്ഞിയെന്ന നിലയില്‍ അറിയപ്പെടുന്ന ലോക പ്രശസ്ത ഗായിക നാന്‍സി അജ്‌റാമിന്റെ ഗാനവിരുന്ന് വിസ്മയകരമായ അനുഭവമായി മാറി.

വ്യാഴാഴ്ച മാള്‍ ഓഫ് ഖത്തറിലെ ഒയാസിസ് സ്‌റ്റേജിലായിരുന്നു നാന്‍സിയുടെ മിന്നുന്ന പ്രകടനം. പഴയ അറബ് ഗാനങ്ങളും ഏറ്റവും പുതിയ ഈരടികളും തന്റെ പ്രത്യേക ശബ്ദത്തില്‍ പാടിയപ്പോള്‍ ആളുകള്‍ ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു. ആവേശകരമായ സംഗീതവിരുന്നായി ഈ പരിപാടി മാറിയെന്ന് പിന്നീട് ഗായിക തന്നെ തന്റെ ഇന്‍സ്റ്റ പേജില്‍ കുറിച്ചു. ഖത്തര്‍ മാളില്‍ എന്താണ് സംഭവിച്ചത്… എന്ന് വിസ്മയം പങ്കുവെച്ചാണ് ഗായിക തന്റെ ഗാനമടങ്ങിയ വീഡിയോ പങ്കിട്ടത്. ഒരു ഗാനം കഴിഞ്ഞ് മറ്റൊന്നിലേക്്ക കടക്കുമ്പോള്‍ ആവേശം വര്‍ധിച്ചതല്ലാതെ കുറഞ്ഞില്ല എന്നതാണ് പ്രത്യേകതയെന്ന് ശ്രോതാക്കളിലൊരാള്‍ വ്യക്തമാക്കി. മാള്‍ ഓഫ് ഖത്തറില്‍ നാന്‍സി അജ്‌റാമിന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഓഫ് ഖത്തര്‍ ജനറല്‍ മാനേജര്‍ എമില്‍ സര്‍ക്കിസ് പറഞ്ഞു. ഇനിയും ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിക്കുമെന്നും ഖത്തര്‍ ഫിഫ ലോകകപ്പിന് പിന്തുണയേകുന്ന പരിപാടികള്‍ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. സൗജന്യമായി ഖത്തര്‍ മാള്‍ നടത്തിയ പരിപാടി ശ്രവിക്കാന്‍ പതിവില്‍ കവിഞ്ഞ ജനക്കൂട്ടമാണ് എത്തിയത്. ഖത്തര്‍ മെട്രോ ഗ്രീന്‍ ലൈന്‍ കടന്നുപോകുന്ന വിവിധ മെട്രോ സ്‌റ്റേഷനുകളും മുശൈരിബ് ഉള്‍പ്പെടെ പ്രധാന സ്റ്റേഷനുകളിലും ആരാധകരുടെ തിരക്കനുഭവപ്പെട്ടു.
https://www.instagram.com/reel/CjJDyzIDBtZ/?igshid=MDJmNzVkMjY=