in

പേരാമ്പ്ര മാര്‍ക്കറ്റ് ആക്രമണം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി എസ്ടിയു

ദോഹ: പേരാമ്പ്ര മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കുമെതിരെ സി.പി.എം ഗുണ്ടകള്‍ നടത്തിയ ആക്രമണത്തിലെ പ്രധാന പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രവാസി എസ്ടിയു ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മുഖേനയായിരുന്നു യോഗം. കെ.എം.സി അസീസ്, റിയാസ് ചണ്ണങ്ങാടുമ്മല്‍ എന്നിവരുടെ വീടുകള്‍ക്കു നേരെ ആക്രമണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിലും പ്രതിഷേധിച്ചു. അക്രമത്തിന് ശേഷം മാര്‍ക്കറ്റ് തുറക്കാന്‍ അനുവദിക്കാതെ സിപിഎമ്മിന് കുടപിടിക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതിയുടേതെന്ന് യോഗം കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ പോലീസിനെ ഭീഷണിപ്പെടുത്തുന്നതിനാല്‍ നടപടിയുണ്ടാകുന്നില്ല. പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ബഷീര്‍ എം.സി, സലാം വാളൂര്‍, ഷൈജല്‍ സി.പി. സിദ്ധീഖ് എം.സി, മുഹമ്മദ് പി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കപ്ലിക്കണ്ടി പോക്കര്‍ ഹാജിക്കും അബ്ദുല്‍ വഹാബിനും യാത്രയയപ്പ് നല്‍കി

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം 200ല്‍ താഴെ; ഇന്ന് ഒരു മരണം