in

മഴക്കായി പ്രത്യേക നമസ്‌കാരം: അമീര്‍ പങ്കെടുത്തു

ദോഹ: മഴയ്ക്കു വേണ്ടി ഇന്നലെ രാജ്യത്തൊട്ടാകെ പ്രത്യേക നമസ്‌കാരം നടന്നു. രാവിലെ ആറിനു നടന്ന നമസ്‌കാരത്തില്‍ നിരവധി വിശ്വാസികള്‍ പങ്കു ചേര്‍ന്നു. മഴമേഘങ്ങളുടെ ആഗമനത്തിനായി പ്രാര്‍ഥനാനിര്‍ഭരമായ മനസുമായി നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് പരമകാരുണികനോട് ചോദിക്കാന്‍ ഒന്നു മാത്രം, മരുഭൂമിയെ മഴ കൊണ്ട് അനുഗ്രഹിക്കണം. അല്‍ വജ്ബയിലെ കൊട്ടാര മൈതാനത്ത് ഇന്നലെ രാവിലെ നടന്ന ഇസ്തിസ്‌ക എന്നറിയപ്പെടുന്ന മഴപ്രാര്‍ഥനയില്‍ അമീര്‍ ശൈഖ്് തമിം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ് എന്നിവരും ശൈഖുമാരും മന്ത്രിമാരും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവും പരമോന്നത കോടതി ജഡ്ജിയുമായ ശൈഖ് ഡോ തഖീല്‍ ബിന്‍ സയെര്‍ അല്‍ ശമ്മാരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തെറ്റുകളില്‍ പശ്ചാത്തപിക്കാനും പരമകാരുണികനായ ദൈവത്തിലേക്ക് പൂര്‍ണമനസോടെ മടങ്ങിപ്പോകാനും പാപമോചനം തേടാനും മഴയ്ക്കായി സര്‍വശക്തനായ അല്ലാഹുവിനോടു കേണപേക്ഷിക്കാനും അദ്ദേഹം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. മഴ വൈകിയവേളയില്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ) നടത്തിയ പ്രാര്‍ഥനയുടെ അനുസ്മരണമായാണ് ഇസ്തിസ്‌ക നടത്തുന്നത്. വ്യാപകമായി മഴ ലഭിക്കാനും പാപമോചനത്തിനായും വിശ്വാസികള്‍ പരമകാരുണികനായ അല്ലാഹുവിനു മുന്നില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടന്നു. കഴിയുന്നത്ര ആളുകള്‍ നോമ്പെടുത്ത് നമസ്‌കാരത്തിനെത്തണമെന്ന ഔഖാഫ് മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. നോമ്പുകാരന്റെ പ്രാര്‍ഥന അല്ലാഹു തള്ളിക്കളയുകയില്ലെന്ന പ്രവാചകന്റെ വചനമാണ് ഇതിന് ആധാരം. ഒക്‌ടോബര്‍ പതിനാറിന് രാജ്യത്ത് വസ്മി സീസണ്‍ തുടങ്ങിയെങ്കിലും മഴ കുറവാണ്. മഴക്കാലത്തിന്റെ പ്രാദേശികപദമാണ് വസ്മി. ഈ സീസണില്‍ 52 ദിവസങ്ങളില്‍ താപനില കുറയുകയും മഴ പെയ്യുകയും ചെയ്യാറുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 നവംബര്‍ 05) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

സൈനിക പോലീസ് സേനാ കമാന്‍ഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു