
ദോഹ: ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രൊ മാക്സ്, ഐഫോണ്‍ 12 മിനി എന്നിവയുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഇന്ന് അര്‍ധരാത്രി മുതല്‍. ശക്തമായ 5ജി അനുഭവമാണ് ഈ ഫോണുകളുടെ മുഖ്യസവിശേഷത. തെരഞ്ഞെടുത്ത വൊഡാഫോണ്‍ സ്റ്റോറുകള്‍ മുഖേനയും ഓണ്‍ലൈനിലൂടെയും മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. ഫോണ്‍ നവംബര്‍ 20 മുതല്‍ ഖത്തര്‍ വിപണിയില്‍ ലഭ്യമാകും. ഫോണിന്റെ പ്രീ ഓര്‍ഡര്‍ 13ന് അര്‍ധരാത്രി 12.01 മുതല്‍ തുടങ്ങുമെന്ന് വൊഡാഫോണ്‍ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ഓര്‍ഡര്‍, വിലനിര്‍ണയ വിശദാംശങ്ങള്‍ www.vodafone.qa/iphone12 എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. മനോഹരമായ രൂപകല്‍പ്പന, സമാനതകളില്ലാത്ത ക്യാമറാ സംവിധാനങ്ങള്‍, എഡ്ജ് ടു എഡ്ജ് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേ, സെറാമിക് ഷീല്‍ഡ് ഫ്രണ്ട് കവര്‍, ആപ്പില്‍ രൂപകല്‍പ്പനയിലുള്ള എ14 ബയോണിക് ചിപ്പ്(സ്മാര്‍ട്ട്ഫോണിലെ ഏറ്റവും വേഗതയേറിയ ചിപ്പ്) എന്നിവയാണ് ഐഫോണ്‍ 12 സീരിസില്‍പ്പെട്ട 12 മിനി, 12, 12 പ്രോ, 12 പ്രോ മാക്സ് എന്നിവയുടെ പ്രധാന സവിശേഷതകള്‍. ഐഫോണ്‍ 12ല്‍ ജിഗാ ഫാസ്റ്റ് 5ജി വേഗത നല്‍കുന്നതിനായി രാജ്യത്തൊട്ടാകെ 5ജി ശൃംഖല വിന്യസിച്ചിട്ടുണ്ടെന്ന് വൊഡാഫോണ്‍ ഖത്തര്‍ അറിയിച്ചു. ഐഫോണ്‍ 12നായി മികച്ച പ്ലാനുകളും വൊഡാഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിധിയില്ലാത്ത 5 ജിപ്ലാനുകള് ലഭ്യമാണ്. വൊഡാഫോണിന്റെ ജിഗാനെറ്റ് 5ജി നെറ്റ്വര്ക്കില് പരിധിയില്ലാത്ത ലോക്കല്‍ ഡാറ്റയും ലോക്കല്‍ കോളുകളും ലഭിക്കും. ഓരോ ഐഫോണ്‍ 12 വാങ്ങുമ്പോഴും 295 റിയാല്‍ മൂല്യമുള്ള രണ്ടാംവര്‍ഷ വാറന്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം 5ജി നെറ്റ് വര്‍ക്ക് വിന്യസിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും സുപ്രധാനം ഹമദ് രാജ്യാന്തര വിമാനത്താവളമാണ്. യാത്രക്കാര്‍ക്ക് 5ജി സേവനം നല്കുന്ന മേഖലയിലെ ആദ്യത്തെ വിമാനത്താവളമാണ് ഹമദ്. 5ജി സേവനമുള്ള മേഖലയിലെ ആദ്യത്തെ മാളുകളിലൊന്നാണ് മാള്‍ ഓഫ് ഖത്തര്‍. പാര്‍ക്ക് ഹയാത്ത്, മണ്ടാരിന്‍ ഒറിയന്റല്‍ ഉള്‍പ്പടെയുള്ള വിവിധ ഹോട്ടലുകള്‍, കത്താറ, സൂഖ് വാഖിഫ്, റസിഡന്‍ഷ്യല്‍ മേഖലകളായ അല്‍വാബ്, ഉംസലാല്‍, അല്‍റയ്യാന്‍, ഗറാഫ, അബുഹമൂര്‍, മാമൂറ, അല്‍സദ്ദ്, ബിന്‍ മഹ്മൂദ്, മുന്തസ, ബിന്‍ ഉംറാന്‍, മദീനത് അല്‍ഖലീഫ, അല്‍അസീസി, മുശൈരിബ് എന്നിവിടങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിച്ചിട്ടുണ്ട്. ദോഹയുടെ 75ശതമാനം മേഖലയും 5ജിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദോഹക്കു പുറത്ത് അല്‍ഖോര്‍, അല്‍വഖ്റ, സീലൈനിലെ ക്യാമ്പിങ് മേഖല എന്നിവിടങ്ങളിലേക്കും 5ജി കവറേജ് വ്യാപിപ്പിക്കുന്നുണ്ട്.