in

കോവിഡ്: മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ ആഭ്യന്തരമന്ത്രാലയം ശക്തമാക്കി

ദോഹ: കൊറോണ വൈറസിനെ(കോവിഡ്-19) നേരിടുന്നതിന്‍ മുന്‍കരുതല്‍ പ്രതിരോധ ബോധവത്കരണ നടപടികള്‍ ആഭ്യന്തരമന്ത്രാലയം ശക്തമാക്കി. കോവിഡ് പ്രതിരോധത്തിലും സമൂഹത്തെ പകര്‍ച്ചവ്യാധികളില്‍നിന്നും സംരക്ഷിക്കുന്നതിനും ആഭ്യന്തരമന്ത്രാലയം എല്ലാ സാധ്യതകളും സമാഹരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. മുന്‍കരുതല്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കമ്യൂണിറ്റി ബോധവല്‍ക്കരണ കാമ്പയിനുകളിലും ആഭ്യന്തര മന്ത്രാലയം പങ്കെടുക്കുന്നുണ്ട്. ഒരുതരത്തിലുമുള്ള അശ്രദ്ധയും ഉണ്ടാകാന്‍ പാടില്ലാത്തവിധമുള്ള അസാധാരണമായ സാഹചര്യത്തെയാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് അല്‍ഫസ ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ നായിഫ് ബിന്‍ ഫാലേഹ് അല്‍താനി പറഞ്ഞു. അല്‍ഫസ പോലീസ് പൂര്‍ണമായും സജ്ജമായ രീതിയിലാണ് പ്രവര്‍ത്തനം. കൊറോണ വൈറസ് ബാധിത കേസുകളുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ക്കുള്‍പ്പടെ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കേസുകളില്‍ ചികിത്സ ഉറപ്പാക്കുന്നതിനും സംശയാസ്പദമായ കേസുകളോ നിരീക്ഷിക്കുന്നതിനുമായുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താല്‍ക്കാലികമായി അടച്ച ഭാഗങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്വവുമുണ്ട്.
പൊതുസ്ഥലങ്ങളിലും മജ്‌ലിസുകളിലും ഒത്തുചരല്‍ വിലക്കിയതും അടച്ചുപൂട്ടല്‍ തീരുമാനത്തിന്റെ പരിധിയില്‍വരുന്ന ഷോപ്പുകള്‍ അടക്കുന്നതും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പട്രോളിങ് നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും വിപുലീകരിക്കുന്നുണ്ട്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അല്‍ഫസ പോലീസ് രാജ്യത്തുടനീളം ചെക്ക്‌പോസ്റ്റുകള്‍ വിന്യസിച്ചിട്ടുണ്ട്.
എല്ലാ റിപ്പോര്‍ട്ടുകളോടും ആദ്യം പ്രതികരിക്കുന്നത് പട്രോളിങായതിനാല്‍ വകുപ്പും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനും എല്ലാ ഫീല്‍ഡ് ഓര്‍ഗനൈസേഷനുകളും തമ്മില്‍ സമ്പൂര്‍ണ്ണ സഹകരണമുണ്ടെന്ന് അല്‍നജ്ദ പോലീസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായുള്ള പ്രധാന കടമകളെ ബാധിക്കാത്തവിധത്തിലാണ് നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ പട്രോളിങിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസ് പടരാതിരിക്കാന്‍ കൈക്കൊണ്ടിട്ടുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളോടുമുള്ള രാജ്യത്തെ ജനങ്ങളുടെ ശക്തമായ പ്രതികരണത്തെ അദ്ദേഹം പ്രശംസിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

8.13 ലക്ഷം കോഴികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി

രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു; ഇന്നലെ ഒരു റിയാലിന് ലഭിച്ചത് 20.75 രൂപ