
ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏകീകൃത പ്രവര്‍ത്തന കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിലെ സംഭവങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനും എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുമായി ഏകോപിപ്പിച്ച് അവയോട് വേഗത്തില്‍ പ്രതികരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനസംവിധാനത്തെക്കുറിച്ച് പ്രധാനമന്ത്രിയോടു വിശദീകരിച്ചു. കണ്‍ട്രോള്‍ റൂം ലഭ്യമാക്കുന്ന സേവനങ്ങളും അവലോകനം ചെയ്തു.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈയും മന്ത്രാലയം ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.